മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ പ്രതികളായ മലയാളി നാവിക ഉദ്യോഗസ്ഥന് എമിലി ജറോം മാത്യുവും കന്നഡ നടി മരിയ സുസൈരാജും കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും.
ഗ്രോവറിനെ കുത്തികൊന്ന ശേഷം ശരീരം കഷ്ണങ്ങളായിക്കി കാട്ടില്‍ കൊണ്ടുപോയി കത്തിച്ചുവെന്നാണു കേസ്. ശിക്ഷ പിന്നീട് വിധിക്കും. 2008 മേയ് എഴിനായിരുന്നു സംഭവം. മുംബൈയിലെ പ്രമുഖ ടെലിവിഷന്‍ ചാനല്‍ എക്സിക്യൂട്ടിവായിരുന്നു നീരജ്. കാമുകിയായ മരിയയെ നീരജിനൊപ്പം കണ്ടതാണ് ജറോമിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
നീരജിനെ കുത്തികൊലപ്പെടുത്തിയ ശേഷം മരിയയുടെ സഹായത്തോടെ ജറോം ശവശരീരം നശിപ്പിക്കുകയായിരുന്നു. കേസില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജെറോമിനെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന കുറ്റം മാത്രമാണ് മരിയയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പരമാവധി മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ മരിയയ്ക്ക് ലഭിക്കാം. മരിയയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്താത്തതിനെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യുട്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: