Categories: India

ദയാനിധി മാരന്‍ പ്രധാനമന്ത്രിയെ കണ്ടു

Published by

ന്യൂദല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍‌സ് മന്ത്രിയും ഡി.എം.കെ പ്രതിനിധിയുമായ ദയാനിധി മാരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതനാണ് മാരന്‍.

വരുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ മാരനെ ഒഴിവാക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. മാരന്‍ ടെലികോം മന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളാണ് അഴിമതികളായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ആദ്യ യു.പി.എ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്നു മാരന്‍.

വിഷയത്തില്‍ മാരന്റെ നിലപാടുകള്‍ വിശദീകരിക്കാനാണു കൂടിക്കാഴ്ചയെന്നു സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by