ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയതായി പ്രാദേശിക ജിയോഫിസിക്‌സ് ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ നാശനഷ്‌ടങ്ങളും അപകടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
തെക്കുപടിഞ്ഞാറുള്ള ബെംഗ്കുലു നഗരത്തില്‍ രാവിലെ 11.19 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ഭൂചലനത്തിന്റെ ആഘാതമുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്ര വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: