തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി, ചീമേനി താപവൈദ്യുത പദ്ധതി തുടങ്ങിയവ സമവായത്തിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊന്ന് മുന്നോട്ടു പോകില്ല. നിയമസഭയില്‍ മുന്‍വൈദ്യുതി മന്ത്രി എ.കെ.ബാലന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ലഭിച്ച പരാതി അദ്ദേഹം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ സമവായത്തിന് സര്‍വകക്ഷിസംഘത്തെ ദല്‍ഹിക്ക് അയയ്ക്കുന്ന കാര്യം പരിഗണനയിലാണ്, മന്ത്രിപറഞ്ഞു.
അതിരപ്പിള്ളിക്കെതിരെ പരാതികളുന്നയിച്ച വ്യക്തികളോടും സംഘടനകളോടും സര്‍ക്കാര്‍ ഒരു വട്ടം ചര്‍ച്ച പൂര്‍ത്തിയാക്കി. ചീമേനി താപവൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി ആഘാത നിയമ പ്രകാരമുള്ള ജനസമ്പര്‍ക്ക പരിപാടി സംസ്ഥാന മലിനീകരണ ബോര്‍ഡ് പൂര്‍ത്തിയാക്കി. ജനസമ്പര്‍ക്ക പരിപാടിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിലപാടുകളും ശുപാര്‍ശകളും അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ തീരുമാനമെടുക്കും. പരിസ്ഥിതി ആഘാതം കുറവുള്ള ജലവൈദ്യുത പദ്ധതിക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡിന് 887.81 കോടി രൂപയുടെ വരുമാനകമ്മി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടില്ല. നിരക്ക് കുടിശിക പിരിച്ചെടുക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് 25 മുതല്‍ 50 വരെ മെഗാവാട്ട് വരുന്ന വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കാനായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. 25 മെഗാവാട്ട് വരെയുള്ള പദ്ധതികള്‍ക്ക് പരിസ്ഥിതി-വനം മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ല. ഒറീസയില്‍ അനുവദിച്ച അഞ്ച് ദശലക്ഷം ടണ്‍ കല്‍ക്കരിപ്പാടം ഉപയോഗിച്ച് ആന്ധ്രാപ്രദേശിലെ രാമഗുണ്ടത്ത് എന്‍ടിപിസിയുമായി ചേര്‍ന്ന് വൈദ്യുതി നിലയം തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. നൂറുദിന പദ്ധതിയുടെ ഭാഗമായി 1000 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ വലിക്കും. 1500 ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കും. ഹായ് ടെന്‍ഷന്‍-ലോവര്‍ ടെന്‍ഷന്‍ അനുപാതം കുറയ്ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സബ്സ്റ്റേഷനുകള്‍ അനുവദിക്കുമ്പോള്‍ കൊണ്ടോട്ടിയില്‍ 33 കെ.വി സബ്സ്റ്റേഷന് അനുവദിക്കും. പാത്രക്കടവ് വൈദ്യുതി പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
85 നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം കഴിഞ്ഞിട്ടുണ്ട്. പദ്ധതിയില്‍നിന്നും 2604 പേരെ കൊണ്ടോട്ടി മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുത്തു. ഇതില്‍ 1084 പേര്‍ക്ക് കണക്ഷന് നല്കി. 2011 മാര്‍ച്ച് 31 വരെയുള്ളവര്‍ക്ക് കണക്ഷന് നല്കാന് അനുമതി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് പോസ്റ്റിന്റെ ലഭ്യതയനുസരിച്ച് കണക്ഷന് നല്‍കും.
കഴിഞ്ഞ വര്‍ഷം 284 പേരും 09-10ല്‍ 251 പേരും 08-09ല്‍ 262 പേരും വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുണ്ട്. സുരക്ഷയെയും മുന്‍കരുതലുകളെയും കുറിച്ച് ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നടത്തുന്നുണ്ട്. നിലവിലുള്ള ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കേസുകളില്‍പ്പെട്ടവര്‍ക്കും അനധികൃതമായി പണി നടത്തുന്നതിനിടെ മരണം സംഭവിക്കുന്നവര്ക്കുമുള്ള നഷ്ടപരിഹാരം വൈകുന്നുണ്ട്. സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാമ്പത്തികവര്‍ഷം 48 പുതിയ സബ്സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: