വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സാമ്പത്തിക മേഖലയുടെ പുരോഗതി സാവധാനത്തിലാണെങ്കിലും അടുത്ത സാമ്പത്തിക വളര്‍ച്ചാ ഘട്ടമാകുമ്പോഴേക്കും പുരോഗതിയുടെ പാതയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. വാഷിംഗ്ടണില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇഡസ്ട്രിയും ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമിടയില്‍ ഒരു പൊതുധാരണ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും എങ്കിലേ യഥാര്‍ത്ഥ ഫലം ലഭിക്കുകയുള്ളൂവെന്നും അതിന് യുപിഎ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും പ്രണബ് വ്യക്തമാക്കി.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സാമ്പത്തിക വ്യാവസായിക പങ്കാളിത്ത ചര്‍ച്ചകളുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തിയതാണ് പ്രണബ്. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കായി പ്രണബ് മുഖര്‍ജി അമേരിക്കയിലെത്തുന്നത്. കടപത്രങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും മുഖര്‍ജി അറിയിച്ചു.
വിദേശനിക്ഷേപം രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി നടക്കുന്നുണ്ട്. ഓരോ ആറുമാസം കൂടുന്തോറും ഇതുസംബന്ധിച്ച് അവലോകനം നടത്തും. ഇത് വിദേശനിക്ഷേപം സംബന്ധിച്ച് വിദേശനിക്ഷേപകര്‍ക്ക് വ്യക്തത കൈവരിക്കാന്‍ സഹായിക്കുമെന്നും പ്രണബ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: