റായ്‌പൂര്‍: സുര്‍ഗുജ ജില്ലയിലുളള അംബികാപൂര്‍ പട്ടണത്തില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സര്‍ഗുജയിലെ സൂപ്രണ്ട് ഓഫ് പൊലീസ് ഓ. പി. പാലിന്റെ വസതിയുടെ സംരക്ഷണഭിത്തിയാണ് മഴയില്‍ തകര്‍ന്നത്.
മഴ നനയാതിരിക്കാന്‍ മതിലിന്റെ ചുവട്ടിലുള്ള വിശ്രമമുറിയില്‍ കയറിയവരുടെ ദേഹത്തേക്കാണ് എട്ടടി ഉയരമുള്ള മതില്‍ തകര്‍ന്നു വീണത്. മുപ്പത്തഞ്ചോളം പേര്‍ തകര്‍ന്നു വീണ മതിലിനടിയില്‍പ്പെട്ടു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25000 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: