വാഷിംഗ്ടണ്‍: വികസനത്തിന്റെയും സാമ്പത്തിക പരിഷ്കരണങ്ങളുടെയും പുതിയ ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വിവിധ മേഖലകളില്‍ പരിഷ്കാരങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പരിഷ്കരണ രംഗത്തു രാഷ്ടീയ സമന്വയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വ്യവസായ മേഖലയിലുള്‍പ്പെടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് വേഗത പോരെന്ന യു.എസ് വിലയിരുത്തലിനെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ വികസനനയം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ പരിഷ്കരണ വിഷയത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. പരിഷ്കരണം വളരെ വേഗത്തില്‍ ലക്ഷ്യം കാണുന്നതല്ല. അത് തുടര്‍ച്ചയായ പ്രക്രിയ മാത്രമാണ്. യു.പി.എ സര്‍ക്കാരിന് വളര്‍ച്ചയുടെയും പുരോഗതിയുടെയും കാര്യത്തില്‍ ബാദ്ധ്യതയുണ്ട്.
കോണ്‍ഫഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇന്ത്യയിലെയും അമേരിക്കയിലെയും വന്‍കിട ബിസിനസ്സുകാര്‍ പങ്കെടുത്ത ഉന്നതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
സാമ്പത്തിക – ധനകാര്യ മേഖലയില്‍ ഇന്ത്യ- യു.എസ് പങ്കാളിത്തമുറപ്പിക്കുന്നതിനായി നടക്കുന്ന ഉന്നതതല ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസമായിരുന്നു പ്രണബ് വാഷിങ്ടണില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: