റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ ബിഎസ്എഫ് ജവാന്മാരടക്കം അഞ്ച് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
ദന്തേവാഡയില്‍ നടന്ന കുഴിബോംബ് സ്ഫോടനത്തിലാണ് മൂന്ന് പോലാസുകാര്‍ കൊല്ലപ്പെട്ടത്. പോലാസുകാര്‍ സഞ്ചരിച്ച വാഹനം സ്ഫോടനത്തില്‍ തകരുകയായിരുന്നു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു പോലീസുകാരനെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
കണ്‍കര്‍ ജില്ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് രണ്ട് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടത്. പട്രോളിങ്ങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്മാര്ക്കുനേരെ 150ഓളം വരുന്ന മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രണ്ട് ബിഎസ്എഫ് ജവാന്മാരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും കണ്‍കര്‍ എസ്.പി രാഹുല്‍ ഭഗത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: