കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു മാസത്തിനുള്ളില്‍ ഓഫീസ് തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നാഴ്ചയ്ക്കുള്ളില്‍ പദ്ധതിയുടെ വെബ് സൈറ്റ് തുടങ്ങും. മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ട. കൊച്ചി മെട്രോ റെയില്‍ സാമ്പത്തികമായി ലാഭമല്ലെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കെ.വി. തോമസ്, സംസ്ഥാന മന്ത്രിമാരായ കെ. ബാബു, ആര്യാടന് മുഹമ്മദ്, ഹൈബി ഈഡന് എംഎല്‍എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ നാലു വര്‍ഷത്തിനകം കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. 5000 കോടി രൂപയുടെ പ്രൊജക്ട് ആണിതെന്നും ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള തടസങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: