കൊച്ചി: പറവൂര്‍ പെണ്‍വാണിഭം അന്വേഷിക്കുന്ന സംഘത്തെ ക്രൈം ബ്രാഞ്ച് വിപുലീകരിച്ചു. സിഐമാരും എസ്ഐമാരും ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നേരത്തെ ലോക്കല്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും അത് പൂര്‍ണ്ണമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.
കേസില്‍ ഇതുവരെ നാല്പതോളം പേര് അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 30 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: