പ്രപഞ്ചം മുഴുവന്‍ ദിവ്യമായിത്തീരുവാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കേണ്ടത്. ലോകത്തില്‍ നമുക്ക് മാത്രമായി ഒരു സുഖം ഇല്ല. പ്രപഞ്ചത്തില്‍ മഴ പെയ്യുന്നതും കാറ്റടിക്കുന്നതും ഒരാള്‍ക്കുവേണ്ടി മാത്രമല്ല. ഈ പ്രപഞ്ചത്തില്‍ ജീവനെടുത്ത എല്ലാറ്റിനേയും ആ ശക്തി വളര്‍ത്തി പോഷിപ്പിക്കുന്നു.അതുകൊണ്ടാണ് ലോകത്തിനുവേണ്ടി ജീവിക്കാനും പ്രാര്‍ത്ഥിക്കാനും ശ്രേഷ്ഠരായ ആചാര്യന്മാര് നമ്മെ പ്രേരിപ്പിക്കുന്നത്.അത് നമ്മുടെ സനാതനധര്‍മത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മൂല്യം കൂടിയാണ്.
വൈവിധ്യം പ്രപഞ്ചത്തിന്റെ സ്വഭാവമാണ്. എല്ലാ പുഷ്പങ്ങളും ഒരുപോലെയല്ലല്ലൊ. ചന്ദ്രന്റേയും സൂര്യന്റേയും വൈഭവങ്ങള് വ്യത്യസ്ഥമല്ലേ? ഈ വൈവിധ്യം പ്രപഞ്ചത്തിന്റെ മാധുര്യമാണ്. ഈശ്വരന് ഒന്നിനെപ്പോലെ മറ്റൊന്നിനെ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. നാം കാംക്ഷിക്കുന്ന ദിവ്യപ്രപഞ്ചം അനന്തമായി വൈവിധ്യത്താല്‍ സമൃദ്ധമായത് ആയിരിക്കണം. പുതിയ പ്രപഞ്ചഘടനയുടെ മറ്റൊരു സവിശേഷതയാണ് വിശാലമായ ബോധം. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ നമ്മുടെ ബോധം വികസികക്കുമ്പോള് വിശാലമായ ബോധം നമ്മില്‍ ഉടലെടുക്കുന്നു.അപ്പോള്‍ അനന്തമായ വൈവിധ്യത്തോടും വിശാലമായ ബോധത്തോടും കൂടിയ ഒരു ദിവ്യലോകം ഇവിടെ വരേണ്ടത് കാലത്തിന്റെ നിയോഗമാണെന്ന് വ്യക്തം.ആ നിയോഗം യാഥാര്‍ത്ഥ്യമായിത്തീരാന്‍ ഇച്ഛിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാകുന്നു. നമ്മുടെ ഇച്ഛാസങ്കല്പങ്ങള്ക്കൊണ്ടും ഈശ്വരന്റെ കരുണയാലും ജീര്ണിച്ചതെല്ലാം പുനര്‍ജനിച്ച് ദിവ്യധര്മം ഉദയം ചെയ്ത് നവയുഗം ജനിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: