കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെ അബുദാബി ശാഖ, യു എ യിലെ ഇന്ത്യന്‍ അംബാസഡര്‍ എം കെ ലോകേഷ് ഉത്ഘാടനം ചെയ്തു. യു എ യി ലെ ആക്സിസ് ബാങ്കിന്റെ രണ്ടാമത്തെ ശാഖയാണിത്. ആദ്യത്തേത് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ആക്സിസ് ബാങ്കുകളിലേക്കുള്ള ഇന്ത്യാക്കാരുടെ ഇടപാടുകള്‍ക്ക് വേഗത കൂട്ടുകയാണ് പുതിയ ഓഫീസിന്റെ ദൗത്യമെന്ന് ആക്സിസ് ബാങ്ക് കോര്‍പ്പറേറ്റ് ബാങ്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനിവാസന് വരദരാജന് പറഞ്ഞു.
യു എ ഇ യും ഇന്ത്യയും തമ്മിലുള്ള പേഴ്സണല്‍ ബാങ്കിംഗ് ഇടപാടുകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ദുബൈ ബ്രാഞ്ചിനും അബുദാബി ബ്രാഞ്ചിനും വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ഷാങ്ന്‍ഘായ്, ദുബൈ എന്നിവിടങ്ങള്‍ക്കു പുറമേ അന്താരാഷ്ട്ര സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ബാങ്കിന് പരിപാടിയുണ്ട്.
ഏഷ്യന്‍ സാമ്പത്തിക മേഖലകളില്‍ കോര്‍പ്പറേറ്റ് ക്രെഡിറ്റും ട്രേഡ് ഫിനാന്‍സ് ഉല്പന്നങ്ങളും എത്തിക്കുന്നതിന് സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ദുബൈ ബ്രാഞ്ചുകള്‍ വേദി ഒരുക്കും. അതുവഴി എന്ത്യന് കോര്‍പ്പറേറ്റുകള്‍ക്ക് അന്താരാഷ്ട്ര വിപണി പ്രവേശനം സുഗമമാവുകയും ചെയ്യും. 1390 ശാഖകളും 6270 എ ടി എമ്മുകളും ഉള്ള ആക്സിസ് ബാങ്കിന് ഇന്ത്യയില്‍ 920 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: