തിരുവനന്തപുരം : മലയാളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തിരൂരിലെ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാനും ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ച് മാന്വല്‍ തയ്യാറാക്കുമെന്നും ഗവര്‍ണര്‍. യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം നിയമസഭയില്‍ നടത്തുകയായിരുന്നു ഗവര്‍ണര്‍ ആര്‍.എസ്.ഗവായി. മലയാളം പ്രഥ മഭാഷയാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്ലാസിക്കല്‍ ഭാഷയായി മലയാളത്തെ മാറ്റാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇതുമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശം നടപ്പാക്കാന്‍ പരിശ്രമിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
തീര്‍ത്ഥാടനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ പ്രതിജ്ഞയെടുക്കുന്നത്. പുല്ലുമേട് ദുരന്തം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ലെന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാന്വല്‍ ലക്ഷ്യമിടുന്നത്. തിക്കിലും തിരക്കിലുമുള്ള ആകസ്മിക പലായനവും അതുപോലുള്ള ദുരന്തങ്ങളും തീപിടിത്തം പോലുള്ള സംഭവങ്ങളും ഉണ്ടാവാതിരിക്കാന്‍ കരുതല്‍ ഉറപ്പുവരുത്തും. തീര്‍ത്ഥാനടവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേവസ്വംമന്ത്രി അധ്യക്ഷനായി ഒരു കമ്മിറ്റിയുണ്ടാക്കുമെന്നും നയപ്രസംഗത്തില്‍ വ്യക്തമാക്കി.
ശബരിമല തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനാര്‍ഥം കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക്.
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കും, പത്തുശതമാനം പതിനഞ്ച് അവശ്യ സാധനങ്ങള്‍ റേഷകടകളിലൂടെ വിതരണം ചെയ്യും, ഇതിനായി 354 കോടി രൂപയുടെ പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ കുടിശിക 100 കോടി രൂപ ഉടന്‍ കൊടുത്തു തീര്‍ക്കും, സപ്ലൈക്കോയുടെ ഏഴു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും, കാര്‍ഷികോല്‍പാദനം ത്വരിതപ്പെടുത്തും.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കും, കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്ക്് വേണ്ടി പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോട് കൂടി തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കും,
മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ഉള്‍നാടന്‍ ജല സ്രോതസുകള്‍ പാട്ടത്തിന് കൊടുക്കും, മത്സ്യതൊഴിലാളികളുടെ വള്ളം, വല എന്നിവയ്‌ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കും, മണിചെയിന്‍ തട്ടിപ്പ് വഞ്ചനാ കുറ്റം എന്നിവ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും, പോലീസ് സേനയിലെ മുഴുവന്‍ ഒഴിവുകളും നികത്തും, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ല, ഐ.ടി മേഖലയെ കൂടുതല്‍ നിക്ഷേപ സൗഹൃദ മേഖലയാക്കും, സൈബര്‍ ഫോറന്‍സിക് ലാബ്് സ്ഥാപിക്കും, കയര്‍ മേഖലയിലെ സമഗ്ര വികസനത്തിനായി കേരള കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യം ആരംഭിക്കും, കൃഷിയ്‌ക്ക്് സഹകരണ ബാങ്കുകള്‍ വഴി കൂടുതല്‍ വായ്പകള്‍ നല്‍കും,
സ്കൂള്‍ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, വയനാട്ടിലെ ചെതലയത്ത് ആദിവാസി പഠന കേന്ദ്രം, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വയനാട്,കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി കണ്ണൂരില്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റ് സ്ഥാപിക്കും, സ്വാശ്രയ മേഖലയിലെ ഫീസ് ഘടന സംബന്ധിച്ച പ്രശ്നങ്ങള്‍ സാമൂഹ്യ നീതി ഉറപ്പു വരുത്തി പരിഹരിക്കും, മലയാളം പ്രഥമ ഭാഷയാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: