തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോക ണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒഴിഞ്ഞുപോ കാന്‍ കയ്യേറ്റക്കാര്‍ക്ക് രണ്ടാഴ്ചത്തെ സമയം നല്‍കും. അതിനകം ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
എന്നാല്‍ കച്ചവടലാക്കോടെയല്ലാതെ വീടുവയ്ക്കാന്‍ സ്ഥലം ഉപയോഗിച്ച പാവപ്പെട്ട കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉദാരമായ സമാപനം കൈക്കൊള്ളും. സര്‍ക്കാര്‍ ഭൂമിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മൂന്നാറില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. 1977ന് മുമ്പ് ഭൂമി കൈവശം വെച്ച മുഴുവന്‍ കര്‍ഷകര്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം നല്‍കും. സര്‍വെ നടപടികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. മൂന്നാറില്‍ നിയമപരമായും സമാധാനപരമായും, എന്നാല്‍ ശക്തമായുമാണ് കയ്യേറ്റം ഒഴിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: