തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആര്.എസ്. ഗവായ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
‘അതിവേഗം ബഹുദൂരം’ എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യം. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയത്.
അഴിമതിയും കൊടുകാര്യസ്ഥതയും മുന്‍ സര്‍ക്കാറിന്റെ മുഖമുദ്രയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ അഞ്ച് വര്‍ഷക്കാലത്തെ ക്രമസമാധാന നില തകരാറിലായി. കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: