തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതി എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ടികോമുമായി ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ടീകോം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്സിറ്റിക്ക് നാല് ഏക്കര്‍ സ്ഥലംകൂടി ടീകോമിന് അധികമായി നല്‍കും. അപേക്ഷ കിട്ടി 15 ദിവസത്തിനകം സ്മാര്‍ട്ട്സിറ്റിക്കായി വിജ്ഞാപനമിറക്കും. 2012 ഓടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: