ദുബായ് : ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുള്ള പ്രഥമ ചര്‍ച്ചയ്ക്കു ടീകോം പ്രതിനിധികള്‍ വ്യാഴാഴ്ച എത്തും. ടീകോം ഗ്രൂപ്പ് ഒഫ് സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, സ്മാര്‍ട്ട് സിറ്റി കൊച്ചി എം.ഡി ബാജു ജോര്‍ജ്, ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസര്‍ അന്ജുദ് താംജി, ബിസിനസ് പാര്‍ക്ക് എം.ഡി ഇസ്മയില്‍ നഖ്വി എന്നിവരും സ്മാര്‍ട്ട് സിറ്റി ഉന്നതാധികാര സമിതിയംഗം എം.എ. യൂസഫലിയുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്.
മൂന്നു വര്‍ഷത്തിനകം സ്മാര്‍ട്ട് സിറ്റിയുടെ പണി പൂര്‍ത്തിയാക്കുമെന്നു സംഘം ഉറപ്പു നല്‍കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 500 കോടി രൂപ നീക്കി വച്ചിട്ടുണ്ട് കൊച്ചിയില്‍ ടീകോമിന് ആസ്ഥാന മന്ദിരം പണിയാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ആശയക്കുഴപ്പം ഒഴിവാക്കി ചര്‍ച്ചകള്‍ സുഗമമാക്കാനും ശ്രദ്ധിക്കുമെന്നു ടീകോം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: