Categories: India

വനിതാ സംവരണ ബില്‍: ഇന്ന്‌ സര്‍വകക്ഷിയോഗം

Published by

ന്യൂദല്‍ഹി: സ്ത്രീസംവരണ ബില്ലിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക്‌ വേണ്ടി ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന്‌ സര്‍വകക്ഷി സമ്മേളനം ചേരുന്നു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന ബില്ലില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി പ്രത്യേകം ഒരു ക്വാട്ട രൂപീകരിക്കണമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ രാഷ്‌ട്രീയ കക്ഷികളുടെ ആവശ്യമാകും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന്‌ മുന്‍പായി ബില്ലിന്‌ ലോക്സഭയില്‍ അംഗീകാരം നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്ന്‌ മീരാകുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

1996-ല്‍ എച്ച്‌.ഡി. ദേവഗൗഡയാണ്‌ ബില്ലിന്റെ കരട്‌ രൂപപ്പെടുത്തിയതെങ്കിലും വിവിധ രാഷ്‌ട്രീയകക്ഷികളില്‍നിന്നുണ്ടാകുന്ന നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ബില്‍ ഇതേ വരെ പാസാക്കപ്പെട്ടിരുന്നില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by