തിരുവനന്തപുരം: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി നീക്കം നടത്തിയ കേസ് തീവ്രവാദ വിരുദ്ധ സ്കാഡിന് കൈമാറി.
കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് സംഭവം നടന്നത്. ഷൊറണൂരിലേക്ക് പുറപ്പെടാനായി തീവണ്ടി സ്റ്റാര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. മാവോയിസ്റ്റുകള്‍ നടത്തിയ ട്രയലാണെന്ന സംശയത്തെ തുടര്‍ന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറിയത്.
11 ബോഗികളുള്ള തീവണ്ടിയില്‍ ബ്രേക്ക് പൈപ്പുകള്‍ കടന്നുപോകുന്ന ഇരുപതിടത്തും മുറിച്ചിരുന്നു. കേസില്‍ ഇതുവരെയും തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് തീവ്രവാദ വിരുദ്ധ സ്കാഡിന് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: