Categories: Business

മോട്ടോറോള ക്സൂം ഈമാസം ഇന്ത്യയില്‍

Published by

മുംബൈ: ആദ്യ ആന്‍ട്രോയിഡ്‌ 3 പ്ലാറ്റ്ഫോമിലുള്ള ടാബ്ലറ്റ്‌ ഇന്ത്യയില്‍ ഈ മാസം. ടാബ്ലറ്റുകള്‍ക്കുവേണ്ടി മാത്രമുള്ള ഗൂഗിളിന്റെ പ്രത്യേക ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ ഹണികോമ്പിലുള്ള ആദ്യടാബ്ലറ്റാണ്‌ മോട്ടോറോളക്സും. ഇന്ത്യയിലെ മോട്ടോറോള പ്രേമികളെ സന്തോഷമേകി അല്‍പം വൈകിയാണെങ്കിലും ഈ മാസം തന്നെ ക്സൂം വിപണിയിലെത്തുമെന്ന്‌ മോട്ടോറോള പറയുന്നു. ജനുവരിയില്‍ ലാസ്‌വെഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ഷോയില്‍ ഐപാഡ്‌ കില്ലര്‍ എന്ന്‌ ടാബ്ലറ്റ്‌ വിദഗ്ധര്‍ വിശേഷിപ്പിച്ച ക്സൂമിന്റെ സവിശേഷതകള്‍ നിരവധിയാണ്‌. 800ഃ1200 പിക്സലിലുള്ള 10.1 ഇഞ്ച്‌ ഡിസ്പ്ലേ, റെക്കോഡിംഗിനു അഞ്ച്‌ മെഗാ പിക്സല്‍ ക്യാമറയും വീഡിയോ കോണ്‍ഫറന്‍സിംഗിന്‌ 2 മെഗാ പിക്സല്‍ കാമറയുമുണ്ട്‌. കൂടാതെ 1 ജിഗാ ഹെഡ്സ്‌ ഡ്യുവല്‍ കോര്‍ ടെറ 2 പ്രൊസസറൂം 1 ജിബി റാമും ക്സൂമിനെ ഈ നിരയിലുള്ള എയ്സര്‍ ഐക്കോണിയടാബ്‌ എ 500 നേക്കാള്‍ കാതങ്ങള്‍ മുന്നിലെത്തിക്കുന്നു.3ജി, 4ജി വൈഫൈ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ ഇറങ്ങുന്ന ക്സൂമിന്റെ ഇന്ത്യയിലെ വില അറിവായിട്ടില്ലെങ്കിലും 25000നും 40000നും ഇടയിലാണെന്നു കരുതുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts