ചാലക്കുടി : പതിനെട്ടുവയസ്സുകാരന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള “ഒരു തൂവല്‍ പൊഴിയവെ” എന്ന ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണുശര്‍മ എന്ന 18കാരനാണ്. കൃഷ്ണപ്രസാദ് (കുഞ്ചു) എന്ന എട്ടുവയസ്സുകാരനായ ഒരു കുറുമ്പന്‍ ബാലന്റെ കഥയാണ് ചലച്ചിത്രത്തിനാധാരം. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ന് വൈകീട്ട് 5.30ന് ചാലക്കുടി എസ്‌എന്‍ ഹാളില്‍ നടക്കും. നഗരസഭ ചെയര്‍മാന്‍ വി.ഒ.പെയിലപ്പന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബി.ഡി.ദേവസ്സി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകന്‍ പ്രൊഫ. ഐ.ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ പുരസ്കാര ജേതാവ് ഡോ.സി.എസ്.വെങ്കിടേശ്വരന്‍,ചലച്ചിത്ര സംവിധായകനായ സുന്ദര്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, സച്ചിദാനന്ദന്‍ പുഴങ്കര, വി.ആര്‍.സന്തോഷ്, ദാമോദരന്‍ നമ്പിടി, കെ.എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചതുരം ഫിലിം സൊസൈറ്റിയില്‍ ചാലക്കുടി ആര്‍ട് ഗ്രൂപ്പുമാണ് നവാഗതനായ വിഷ്ണുശര്‍മയുടെ ഹ്രസ്വചിത്രം പ്രദര്‍ശനത്തിന് ഒരുക്കുന്നത്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ കോളേജിലെ ബിഎസ്സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പടിഞ്ഞാറെ ചാലക്കുടി പുതുമന ഹരിശ്രീയില്‍ പരേതനായ കൃഷ്ണശര്‍മയുടേയും ജയശ്രീയുടേയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: