ന്യൂദല്‍ഹി: മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് വി.എസ് അച്യുതാനന്ദന് ഇപ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ നേരത്തേ ആകാമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് പറഞ്ഞു. മൂന്നാറില്‍ ദൗത്യ സംഘമല്ല, ശക്തമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സി.കെ ചന്ദ്രപ്പന്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു തന്നെയായിരുന്നു സി.പി.ഐയുടെ ശക്തമായ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസ് മന്ത്രിസഭയില്‍ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ബിനോയ് വിശ്വവും റവന്യൂ മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രനും മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പിന്നീട് സര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിച്ചപ്പോള്‍ സി.പി.ഐയുടെ ഓഫീസ് പൊളിക്കാനുള്ള നിര്‍ദ്ദേശമാണ് ദൗത്യസംഘത്തലവന്‍ സുരേഷ് കുമാര്‍ നല്‍കിയത്. ഇത് ശരിയായ നടപടി ആയിരുന്നില്ലെന്ന് സി.കെ ചന്ദ്രപ്പന് പറഞ്ഞു. യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് സുരേഷ്കുമാര്‍ മൂന്നാറില്‍ ചെയ്തത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് ഇപ്പോള്‍ പറയുന്നില്ല.
ഇപ്പോള്‍ വി.എസ് നടത്തിയ അഭിപ്രായം വളരെ നന്നായി. ഇത് നേരത്തേ ആകാമായിരുന്നു. മൂന്നാറില്‍ ഒരു ദൗത്യ സേനയുടെ ആവശ്യമില്ല. ശക്തമായ നടപടിയാണ് വേണ്ടത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സി.പി.ഐയുടെ നിലപാടെന്നും സി.കെ ചന്ദ്രപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: