തിരുവനന്തപുരം: സുഗതകുമാരി ടീച്ചര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസ്ഥാന വ്യാപകമായി വൃക്ഷത്തൈകള്‍ നടാന്‍ ബാലഗോകുലം സംസ്ഥാന സമിതി തീരുമാനിച്ചു.
ഞായറാഴ്ച നടക്കുന്ന ഗോകുലങ്ങളില്‍ അനുസ്മരണത്തിനു ശേഷം കവിത ചൊല്ലി കുട്ടികള്‍ വൃക്ഷത്തൈ നടും. ‘ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.
ദീര്‍ഘകാലം വിവിധ ചുമതലകളില്‍ ബാലഗോകുലത്തോടൊപ്പമുണ്ടായിരുന്ന, പ്രഥമ ജന്മാഷ്ടമിപുരസ്ക്കാരം ഏറ്റുവാങ്ങിയ , ഗോകുലപാഠങ്ങളുടെ സംഗ്രഹരൂപമായി ത്രിമധുരം എന്ന വിശിഷ്ടഗ്രന്ഥം സമ്മാനിച്ച സുഗതകുമാരിയുടെ വേര്‍പാടില്‍ സമിതി അനുശോചനം രേഖപ്പെടുത്തി.
ആര്. പ്രസന്നകുമാര്‍, കെ.എന്‍.സജികുമാര്‍, എ. രഞ്ജു കുമാർ,അജയകുമാര്‍ റ്റി .എസ്, പി.കെ. വിജയരാഘവന്, ഡി. നാരായണശര്‍മ്മ, വി.ഹരികുമാര്‍, കുഞ്ഞമ്പു മേലേത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: