ന്യൂദല്‍ഹി: കോവിഡാനന്തര ലോക ക്രമത്തില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-അമേരിക്ക സിഇഒ ഫോറം തീരുമാനിച്ചു. വാണിജ്യ വ്യവസായ റെയില്‍വേ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍, അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവര്‍ സംയുക്തമായാണ് യോഗത്തിന് ആധ്യക്ഷം വഹിച്ചത്. മുതിര്‍ന്ന ഗവണ്മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു
2014 ഡിസംബറില്‍ ഇരു രാജ്യങ്ങളിലെയും ഗവര്‍മെന്റുകള്‍ ചേര്‍ന്ന് ഫോറത്തിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ച ശേഷം ഇത് അഞ്ചാം തവണയാണ് ഫോറം സമ്മേളിക്കുന്നത്
ഇരുരാഷ്ട്രങ്ങളിലെയും വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, ഇരു രാഷ്ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് ഗുണപ്രദ മാകുന്ന രീതിയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.
2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന നാലാമത് യോഗത്തിലെ നിര്‍ദ്ദേശങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് ആവശ്യമായ പരിഷ്കാരങ്ങളും നയ രൂപീകരണവും നടപ്പാക്കിയ ഇരു രാഷ്ട്രങ്ങളെയും, സിഇഒ മാര്‍ അഭിനന്ദിച്ചു.
ഇരുവിഭാഗത്തെയും സിഇഒ ഫോറംഅംഗങ്ങള് സംയുക്തമായി ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളും നയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു, ഇരു രാഷ്ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയിലെ തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇവ.
ആഗോള സ്ഥിരത, സുരക്ഷ, സാമ്പത്തിക പുരോഗതി എന്നിവയിലെ സമാന താല്‍പ്പര്യങ്ങള്‍ മൂലം, ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിട്ടുള്ള മികച്ച പുരോഗതി ഗോയല്‍ ചൂണ്ടിക്കാട്ടി. ഇരു സമ്പത്ത് വ്യവസ്ഥകളിലും ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രാധാന്യം എടുത്തു കാട്ടിയ കേന്ദ്രമന്ത്രി, തൊഴിലവസരങ്ങള്‍, ഓരോ മേഖലയിലും ജോലി ചെയ്യുന്നവരുടെ നൈപുണ്യം എന്നിവ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ട
കോവിഡാനന്തര ലോകത്തിനായുള്ള പുതിയ പാത തുറന്നുകൊടുക്കുന്നതില്‍ നേതൃത്വം വഹിക്കാന്‍ അദ്ദേഹം ഫോറത്തിനോട് ആവശ്യപ്പെട്ടു
ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാനും, കോവിഡാനന്തര ലോക ക്രമത്തില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാനുമുള്ള തീരുമാനവും ഗോയലും സെക്രട്ടറി റോസും ചേര്‍ന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: