തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ കേരളാ പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുദിവസം പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കുട്ടിയെ ചുമലില്‍ ഏറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെ ചോദ്യം ചെയ്തെങ്കിലും വിവിരങ്ങള്‍ ഒന്നും ലഭിച്ചില്ലായെന്നാണ് പോലീസ് ഭാഷ്യം.
കൗതുകം തോന്നി തോളിലേറ്റുകയായിരുന്നു, കുട്ടിയെ മുന്‍ പരിചയമില്ലെന്നാണ് അന്‍സാറിന്റെ മൊഴി. എന്നാല്‍ അന്‍സാറിന്റെ വാക്കുകള്‍ പോലീസ് വിശ്വസത്തിലെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പാപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ പുലര്‍ച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനില്‍ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അന്‍സാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അന്‍സാറിനെയും നവാസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കും.
ഒരാളുടെ തോളിലേറി ചെറിയ കുട്ടി ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. മേയ് 21നാണ് പ്രകടനം ആലപ്പുഴയില്‍ നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്കണമെന്നും നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: