ഏപ്രില്‍ 23
പ്രിയപ്പെട്ടവരേ ..
ഞാന്‍ എന്റെ ജീവിത അനുഭവങ്ങള്‍ കുറിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയില്‍ അധികം ആയി. .ഇനിയും എഴുതാന്‍ കുറെ ഉണ്ട്… കാശ്മീരില്‍ ചെയ്തത് പോലെ മൃഗങ്ങളെ വെട്ടി കിണറ്റിലും കുളത്തിലും കൊണ്ട് വന്ന് ഇട്ടതും വധ ഭീഷണി വന്നതും… വീടും നാടും വിട്ട് കുറെ ദിവസം മാറി താമസിക്കേണ്ടി വന്നതും… പ്രധാന മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്കിയതും പിണറായി പോലീസ് അന്വേഷിച്ചു ഞങ്ങള്‍ക്ക് എതിരായി റിപ്പോര്‍ട്ട് നല്കിയതും… രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ ഒക്കെ അവരുമായി സഹകരിച്ച് പോകാന്‍ പറഞ്ഞതും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇനിയും എനിക്ക് എഴുതാന്‍ ഉണ്ട്…
ജീവരക്ഷ്ക്ക് ആയുധം പോലും കിട്ടാതെ കുരുമുളക് സ്പ്രേ യും വെട്ട്കത്തിയും രക്ഷക്കായി കൊണ്ട് നടന്ന ദിവസങ്ങളും ഉണ്ട്…. ആക്രി കച്ചവടക്കാരന് പോലും മുറ്റത്ത് കയറാതെ ഒറ്റപ്പെടുത്തിയ വര്‍ഷങ്ങളും കടന്നുപോയി.
നീണ്ട പത്തു വര്‍ഷങ്ങള്‍ ഇതെല്ലാം ഞങ്ങള്‍ അനുഭവിച്ചു. സ്കൂള്‍ ഇത് വരെ മുന്നോട്ട് കൊണ്ട് പോയി…
ആരോട് സഹായം ചോദിക്കണം… പരാതിപ്പെടണം എന്നു അറിയില്ല… എന്ത് തന്നെ സംഭവിച്ചാലും ഈ സ്കൂള്‍ മുന്നോട്ട് കൊണ്ട് പോകണം…
എന്റെ ഈ കുറിപ്പുകള്‍ ശരിയായ ആളുകള്‍ക്ക് മുന്നില്‍ എത്തണം…
അതിനായി ഇത് വായിക്കുന്ന ഓരോരുത്തരുടെയും സഹായം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കാശ്മീരില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും… ഇന്ന് എനിക്ക് സംഭവിച്ചത് ഈ വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങള്‍ക്കും സംഭവിക്കും… ഓടി പോവാന്‍ അല്ല നിന്ന് പോരാടാന്‍ ആണ് നമ്മള് ശ്രമിക്കേണ്ടത്… ഒറ്റയ്ക്ക് അല്ല ഒരുമിച്ച്….
അന്ന് കാശ്മീരില്‍ ഇത് സംഭവിക്കുമ്പോള്‍ ഭാരതം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആണ്… ഇന്ന് ഇത് നടക്കുന്നത് ബിജെപി ഭാരതം ഭരിക്കുമ്പോള്‍ ആണ്… വീണ്ടും ഒരു കാശ്മീര്‍ ഇവിടെ ഉണ്ടാവുമോ?
ഉണ്ടാവും എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്… അത് സംഭവിക്കാതെ ഇരിക്കണം എങ്കില്‍… നമ്മള് അതിനായി പ്രവര്‍ത്തിക്കണം. ഇത്തരം വിഷയങ്ങള്‍ അറിയിക്കേണ്ടവരെ അറിയിക്കണം…. ഇനി ഒരു കേരള ഫയല്‍സ് ഇവിടെ ഉണ്ടാവാതിരിക്കാന്‍ വേണ്ടി എങ്കിലും…
കാശ്മീരില്‍ നടക്കുമ്പോള്‍ അവിടെ എന്താണ് സംഭവിക്കുന്നത് സംഭവിക്കാന്‍ പോകുന്നത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു… എന്നാല്‍ അവര്‍ വ്യക്തമായ പ്ലാനില്‍ ക്രമത്തില്‍ തന്നെ ആണ് ചെയ്യുന്നത്… കാശ്മീരി ബ്രാഹ്മണരുടെ പിന്‍ഗാമികള്‍ ആയ ഞങ്ങളെ തിരഞ്ഞു പിടിച്ചു തന്നെയാണ് അവര്‍ കാശ്മീരില്‍ എന്താണോ ചെയ്തത് അത് ഇവിടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
കഥ അല്ല ഇത് ജീവിതം തന്നെ ആണ്. അത് കൊണ്ട് തന്നെ എനിക്ക് മുന്നോട്ട് പോയെ പറ്റൂ… ആരോട് പറയണം എന്നറിയില്ല… ആരെ അറിയിക്കണം എന്ന് അറിയില്ല… അത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത്.
വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും ഈ അനുഭവങ്ങള്‍ അറിയണം… അറിയിക്കാന്‍ സാധിക്കുന്ന… എനിക്ക് സഹായം ലഭിക്കും എന്ന് തോന്നുന്ന എല്ലാവരിലേക്കും ഇത് എത്തിക്കണം… ഈ സ്കൂള്‍ അടയ്ക്കെണ്ടി വരിക എന്നാല്‍ അതിന് അര്‍ത്ഥം നമ്മുടെ കേരളവും കാശ്മീര്‍ ആവുന്നു എന്നത് ആണ്… ഇത്രയും വര്‍ഷം ഒറ്റയ്ക്ക് പിടിച്ചു നിന്ന ഞങ്ങളുടെ തോല്‍വി ആണ്… ഞങ്ങള്‍ തോറ്റാല്‍ കേരളത്തില്‍ അവര്‍ക്ക് വിജയിക്കുക എളുപ്പം ആണ്. ചെറിയ ചെറിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു അതില്‍ വിജയിച്ച് നേടുന്ന ഊര്‍ജ്ജമാണ് അവര്‍ വലിയ ഇടങ്ങളില്‍ ചെയ്യുന്നത്. കര്‍ണാടകയില്‍ നടന്നത് (ഹിജാബ്) നിങ്ങള്‍ എല്ലാവരും കണ്ടു… മികച്ച സര്‍ക്കാര്‍ ആയത് കൊണ്ട് അവര്‍ക്ക് അവിടെ വിജയിക്കാന്‍ സാധിച്ചില്ല. പക്ഷേ കേരളത്തിലോ… സ്കൂളുകളില്‍ മത വസ്ത്രം ധരിക്കാന്‍ ഉള്ള അനുവാദംകൊടുത്ത സര്‍ക്കാര്‍… കൊറോണ വാക്സിന് പോലും എടുക്കാത്ത അധ്യാപകര്‍ക്ക് സ്കൂളില്‍ പഠിപ്പിക്കാന്‍ അനുവാദം കൊടുത്ത സര്‍ക്കാര്‍… എന്തിന് വെള്ളിയാഴ്ചകളില്‍ ഉച്ച പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സമയം ക്രമീകരിച്ചു കൊടുത്ത… മദ്രസ്സയില്‍ പഠിക്കുകയും കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടുന്ന ഒരു മത സമൂഹം… അവരുടെ ഭാഷയായ അറബി പഠനം പ്രോത്സാഹിപ്പക്കുന്ന സര്‍ക്കാരില്‍ നിന്ന് നമുക്ക് നീതി കിട്ടുമോ ?
നമ്മള്‍ക്ക് നീതിയും ന്യായവും എവിടെ നിന്നാണ് കിട്ടുക… എനിക്ക് അങ്ങിനെ ഒരു സഹായം ആവശ്യം ഉണ്ട്. എനിക്ക് നീതി വേണം…. ജീവിതത്തിലെ ഭൂരിഭാഗം സമയവും സമൂഹത്തിന് വേണ്ടി മാറ്റിവെച്ച് കിട്ടിയ ഓരോ രൂപയും സ്കൂളിന് വേണ്ടി ചിലവഴിച്ച എനിക്ക് നീതി വേണം…
എനിക്ക് ഈ വിദ്യാലയം ഇനിയും ഇവിടെ നടത്തണം…
പ്രിയാ വിശ്വനാഥ്
ഗായത്രി
ഏപ്രില്‍ 23 ന് തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വനിത എഴുതിയ കുറിപ്പാണ് മുകളില്‍ കൊടുത്തത്. മാര്‍ച്ച് 31 മുതല്‍ ‘അതിജീവനത്തിന്റെ പാതയില്‍’ എന്ന പേരില്‍ തന്റെ ജീവിത കഥ ഒരു പരമ്പരയായി അവര്‍ എഴുതുന്നു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമത്തില്‍ സ്വന്തം പരിശ്രമം കൊണ്ട് മികച്ച നിലവാരമുള്ള ഒരു വിദ്യാലയം കെട്ടിപ്പടുത്ത് വിജയിപ്പിച്ച പ്രിയാ വിശ്വനാഥ് ആണ് ആ വനിത. കേരളത്തിലെ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന് നടത്തിയ സ്കോളര്‍ ഷിപ്പ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ എല്‍ കെ ജി മുതല്‍ നാല് വരെ ഉള്ള ക്ലാസുകളിലായി ഒന്നു മുതല്‍ 15 വരെയുള്ള എല്ലാ റാങ്കുകളും ഉള്‍പ്പടെ 60 റാങ്ക് നേടി കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടിയ സ്കൂളാണ് ഗായത്രി. അത്തരം ഒരു സ്കൂളിന്റെ നിലനില്‍പ്പിനു മുന്നില്‍ ഉയരുന്ന വെല്ലുവിളികളെ കുറിച്ചാണ് ഈ പോസ്റ്റുകള്‍ സംസാരിയ്ക്കുന്നത്. ലോകോത്തര മാതൃക എന്ന് നമ്മുടെ ഭരണക്കാരും മറ്റു നേതാക്കളും നെഞ്ചത്തടിച്ച് അഭിമാനിയ്ക്കുന്ന കേരളത്തില്‍ ജാതി മത ഭേദമെന്യേ എല്ലാ നാട്ടുകാര്‍ക്കും സേവനം നല്കുന്ന ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനത്തെ പൂട്ടിയ്ക്കാന്‍ ആരാണ് ശ്രമിയ്ക്കുന്നത് ?
മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വര്‍ഷം ആകാന്‍ പോവുന്നു. എന്നാല്‍ കേവലം ഒരു സംഘടനയെ നിരോധിച്ചതു കൊണ്ട് മാത്രം ഇവിടത്തെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചോ ? അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന വലിയൊരു ജനവിഭാഗം ഒറ്റ രാത്രി കൊണ്ട് സാമൂഹ്യ ബോധമുള്ള പൗരന്മാരായി മാറിയോ ? അങ്ങനെ വിശ്വസിയ്ക്കുന്നവര്‍ മൂഡസ്വര്ഗ്ഗത്തിലാണ് ജീവിയ്ക്കുന്നത് എന്നു പറയേണ്ടി വരും. കൃത്യമായ പദ്ധതികളോടെ ആണ് മതതീവ്രവാദികളുടെ പ്രവര്‍ത്തനം. അത് എപ്പോഴും നടന്നു കൊണ്ടേയിരിയ്ക്കുന്നു. നമ്മുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച, അതോടൊപ്പം ആധുനിക ചിന്താഗതിയും വിജ്ഞാന മികവും ഉള്ള ഒരു തലമുറ വളര്‍ന്നു വരുന്നതിനെ അവര്‍ അങ്ങേയറ്റം വെറുക്കുന്നു. അതുകൊണ്ടു തന്നെ അത്തരം തലമുറകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളെ എന്തു വിലകൊടുത്തും നശിപ്പിയ്ക്കാന്‍ അവര്‍ ശ്രമിയ്ക്കും. അത്തരം സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളായ സ്വന്തം സമുദായക്കാരെ പോലും സമ്മര്‍ദ്ദത്തിലാഴ്ത്തി അവയ്ക്കെതിരെ തിരിച്ചു വിടാന്‍ ഇന്ന് അവര്‍ക്ക് കഴിയുന്നു. ഏതാനും വ്യക്തികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതിനേക്കാള്‍ എത്രയോ വലിയ മതഭീകരതയാണ് ലവ് ജിഹാദ് പോലുള്ള മത അധിനിവേശം. ശരിയായ ദിശയില്‍ വ്യക്തികളെ വാര്‍ത്തെടുക്കുന്ന വിദ്യാലയങ്ങള്‍ അത്തരം എല്ലാവിധ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയുള്ള ഫലപ്രദമായ പ്രതിരോധമാണ്. അതുകൊണ്ടു തന്നെ നല്ല വിദ്യാലയങ്ങള്‍ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ്. താലിബാന്റെ ഉദാഹരണം നമ്മുടെ കണ്മുന്നില് തന്നെയുണ്ട്. എത്രയും പെട്ടെന്ന് ഇത് തിരിച്ചറിയേണ്ടത് ഇവിടത്തെ സാമൂഹ്യ ബോധമുള്ള മറ്റുള്ളവരാണ്. നിങ്ങളുടെ കുടുംബത്തില്‍ നിന്നും നാടിനായി ഒരു അബ്ദുള്‍ കലാമിനെ സംഭാവന ചെയ്യണോ അതോ ബുര്‍ഹാന്‍ വാനിയെ കൊടുക്കണോ എന്ന് പൊതു വിദ്യാലയങ്ങള്‍ക്കു പകരമായി മദ്രസകളെ കാണുന്ന മുസ്ലീങ്ങളും ചിന്തിയ്ക്കണം.
നമ്മുടെ നാടിനു വേണ്ടി, അടുത്ത തലമുറകള്‍ക്കു വേണ്ടി ഒറ്റയാള്‍ പട്ടാളം പോലെ ഇന്നും പൊരുതിക്കൊണ്ടിരിയ്ക്കുന്ന പ്രിയാ വിശ്വനാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്റെ അനുഭവ കഥ ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.
അതിജീവനത്തിന്റെ പാതയില്‍ – 1
March 31
നവംബര്‍ മാസത്തെ ഒരു ഉച്ച സമയം… സാധാരണ പോലെ ക്ലാസ്സുകള്‍ നടക്കുന്നു… കുട്ടികള്‍ പാഠം പഠിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം… കളരി പരിശീലനത്തിനായി ഒരു കൂട്ടം കുട്ടികള്‍ മുകള്‍ നിലയിലേക്ക് വരിയായി നടന്നു പോകുന്നുണ്ടായിരുന്നു…
അവര്‍ കൈകള്‍ പുറകില്‍ കെട്ടി നിശബ്ദരായി കടന്നു പോയി… എല്ലാ ദിവസത്തെയും എന്നപോലെ ഉച്ചയ്ക്ക് ഉള്ള ബ്രേക്ക് കഴിഞ്ഞ് ഓരോ ക്ലാസ്സുകളിലും ടീച്ചര്മാര് എത്തിയോ എന്ന് ഉറപ്പ് വരുത്തി ഓഫീസ് റൂമില്‍ വന്നതെ ഉള്ളൂ…. ഫാനിന്റെ ശബ്ദവും ക്ലോക്കിന്റെ ടിക് ടിക് ശബ്ദവും കേള്‍ക്കാം….
ദൂരെ ഗേറ്റ്ന് അരികില്‍ ഒരു ബൈക്ക് വന്ന് നിന്നു…. മൂന്നില്‍ പഠിക്കുന്ന മുനീറിന്റെ പപ്പയാണ്… മാം ഞാന്‍ മോനെ കൊണ്ടുപോകാന്‍ വന്നതാണ്…. എന്താണ് കാരണം എന്ന് ചോദിച്ചില്ല… രജിസ്റ്റര്‍ മുന്നോട്ട് നീക്കി വച്ചു… റീസണ്‍ എഴുതുന്ന കോളം വിട്ട് ബാക്കി എല്ലാം എഴുതിയിട്ടുണ്ട്… ചൂണ്ടി കാണിച്ചപ്പോള്‍ വ്യക്തിപരം എന്ന് എഴുതി… ആന്റിയെ വിളിച്ചു കുട്ടിയെ അയക്കാന്‍ ഏര്‍പ്പാട് ആക്കി… എന്നും സന്തോഷത്തോടെ ചിരിച്ചു സംസാരിക്കുന്ന മുനീറിന്റെ പപ്പ അന്ന് നിശബ്ദനായിരുന്നു. മുഖത്ത് നോക്കാന്‍ പോലും ബുദ്ധിമുട്ട് പോലെ തോന്നി… തോന്നിയത് ആവും.. എല്‍കെജി ക്ലാസ്സിലെ നോട്ടുബുക്കുകള്‍ ചെക്കിങ്ങിന് വേണ്ടി കൊണ്ട് വന്ന് വച്ചിട്ടുണ്ട്…നോക്കാന്‍ പോലും വയ്യ. എന്തുകൊണ്ടോ മനസ്സ് കലുഷിതം ആവുന്നുണ്ടായിരുന്നു… എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ… പ്രകൃതി നിശ്ചലം ആയി നില്ക്കുന്നു… ഓഫീസ് റൂമില്‍ ഇരുന്നാല്‍ ദൂരെ ഗേറ്റ് കാണാം… സ്കൂള്‍ വാന്‍ ഡ്രൈവര്‍ നടന്നു വരുന്നുണ്ട്…
പുറകില്‍ ഒരു കാര്‍ വന്നു നിന്നു… കാറില്‍ നിന്ന് ഇറങ്ങിയത് സാബിറിന്റെ പപ്പയാണ്. ഓഫീസില്‍ കയറി വന്നതും ‘മാം മോന്റെ ടി സി വേണം’ എന്നു പറഞ്ഞു… ആദ്യം ഒന്ന് അമ്പരന്നു പോയി… എങ്കിലും ചോദിച്ചു… എന്താണ് പ്രശ്നം… ? മോന് സ്കൂളില്‍ നിന്നും എന്തെങ്കിലും വിഷയം ഉണ്ടായോ…? പഠിത്തത്തിലോ വേറെ എന്തെങ്കിലും കാര്യത്തില്‍ പ്രശ്നം ഉണ്ടായോ… ? മറുപടി കേട്ട് ആകെ അമ്പരന്നു പോയി…
‘മാം അറിഞ്ഞില്ലേ അയോധ്യ വിധി വന്നു…’
അതിനെന്ത്… ‘അയോധ്യയും സ്കൂളും തമ്മില്‍ എന്താണ് ബന്ധം?’… ചോദിച്ചു പോയി. … അപ്പോള്‍ പറഞ്ഞ മറുപടി കേട്ടപ്പോള്‍ തലകറങ്ങി… ഞാന്‍ ജീവിക്കുന്നത് എവിടെയാണ്… ഇനി എങ്ങിനെയാണ് ഇവിടെ ജീവിക്കുക… എന്ന ചോദ്യം ഉള്ളില്‍ ഉയര്‍ന്നു.
‘മാം നിങ്ങളോട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഇല്ല…നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ സ്വന്തം എന്നപോലെ ആണ് നോക്കുന്നത്. പക്ഷേ നിങ്ങള്‍ ഹിന്ദുവാണ്… ഇനി ഒരിക്കലും നിങ്ങളും ആയി ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ല… നിങ്ങള്‍ ഞങ്ങളുടെ പൈസകൊണ്ട് നന്നാവണ്ട.’
‘നിങ്ങള്‍ ഞങ്ങളുടെ പൈസ കൊണ്ട് നന്നാവണ്ട’
ഒരു നിമിഷം… കേട്ടത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല… പതിനഞ്ച് വര്‍ഷമായി സ്കൂള്‍ ആരംഭിച്ചിട്ട്… അന്ന് മുതല്‍ എല്ലാ കാര്യത്തിലും ഒരുമിച്ച് നിന്ന ആളുകള്‍ ആണ് ഇങ്ങനെ നിമിഷങ്ങള്‍ കൊണ്ട് ശത്രുക്കള്‍ ആവുന്നത്.
അങ്ങ് 2500 km ദൂരെ എവിടെയോ ഉള്ള അയോധ്യയും സുപ്രീം കോടതിയും എന്റെ ജീവിതം മാറ്റി മറിക്കുകയാണ്…
ഒരിക്കലും ഹിന്ദു മുസ്ലിം ക്രിസ്റ്റ്യന്‍ എന്ന് വേര്‍തിരിച്ചു ആളുകളെ കാണാതെ ജീവിച്ചു വളര്‍ന്ന എനിക്ക്… ഞാന്‍ ഹിന്ദുവാണ്… ഹിന്ദുവായി ജനിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെടുകയും സാമ്പത്തിക സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വരികയും ചെയ്യും എന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കേണ്ടി വന്നിരുന്നില്ല…
എന്നാല്‍ അതിലും മോശമായ അവസ്ഥയെ ആണ് ഇനി അഭിമുഖീകരിക്കേണ്ടി വരിക… ജീവിതം മാറി മറിയുകയും നിലയില്ലാത്ത കയത്തില്‍ അകപ്പെടുകയും ചെയ്യുന്ന ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചാണ് അയോധ്യ വിധി വന്നത് എന്ന് എനിക്ക് ആ സമയത്ത് ഒട്ടും മനസ്സിലായില്ല.
അയോദ്ധ്യ വിധി ഉണ്ടായത് ചരിത്രവും രേഖകളും തെളിവുകളും എല്ലാം പലവട്ടം കീറി മുറിച്ചു പഠിച്ചതിനു ശേഷം ആണ്. പക്ഷേ മനസ്സുകള്‍ തമ്മില്‍ കീറി മുറിക്കപ്പെടും എന്ന് ചിന്തിക്കാനും പഠിക്കാനും ആരും ഉണ്ടായില്ല.
ചൈനയിലെ വന്മതില് പോലെ ഇന്നലെ വരെ ചുറ്റും ഉണ്ടായിരുന്ന ആളുകള്‍ എല്ലാം കാണാന്‍ പറ്റാത്ത രീതിയില്‍ അകന്ന് അകന്ന് മറഞ്ഞ് പോയി… ഞങ്ങള്‍ ഒരു ദ്വീപില്‍ അകപ്പെട്ടത് പോലെ ആയി
(തുടരും)
അതിജീവനത്തിന്റെ പാതയില്‍ – 2
പ്രതികരിക്കാൻ ഇവിടെ എഴുതുക: