ദിവ്യാനുഭൂതി: കഥാകൃത്ത് യമുന ദൈവത്താള്‍ പ്രയാഗ് രാജില്‍ നിന്നും
പ്രയാഗ് രാജ്... നൂറ്റാണ്ടുകളുടെ ചരിത്രമുണരുന്ന സംസ്‌കൃതിയുടെ വിശാല ഭൂമി. മഹാസാമ്രാജ്യങ്ങളുടെ കൊടിക്കൂറകള്‍ ഉയര്‍ന്നു പാറിയ നീലാകാശം. കാറ്റില്‍ കാലങ്ങളുടെ അപ്പുറത്തേക്ക് കേള്‍ക്കാന്‍ കഴിയുന്ന അശ്വമേധങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍... കുളമ്പടിയൊച്ചകള്‍......











