പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു; 14 ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ പിരിച്ചുവിടും

178 പേര്‍ പതിനാലു ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27 ജീവനക്കാര്‍ ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണ് അവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി

സ്വന്തം രാജ്യത്തില്‍ നിന്നും അഭ്യന്തര കലാപത്തിന്റേയും, ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്കയില്‍ അഭയം നല്‍കിയവര്‍ക്കു ടെംപററി പ്രൊട്ടക്ഷന്‍ സ്റ്ററ്റസ് നല്‍കിയിരുന്നു

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ഓര്‍മയായി, കോമ്പിയ്‌ക്ക് പകരം വയ്‌ക്കാന്‍ മറ്റൊന്നില്ലെന്ന് മൃഗശാല അധികൃതർ

1960 ലാണ് കോമ്പി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിമ്പാന്‍സിയുടെ ശരാശരി ആയുസ് 33 വയസ്സാണ്.

ഗബ്രിയേലിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു, എന്നാല്‍ ക്ലാസിലിരുന്ന് വായിക്കാൻ അനുവാദമില്ല

അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടേയും ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്‍ഡ് ജസ്റ്റിസിനെ സമീപിച്ചു. മകള്‍ ബൈബിള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികള്‍ക്ക് പരാതി...

അറസ്റ്റിലായ അമ്മയും വീട്ടിൽ നിന്നും കണ്ടെടുത്ത കഞ്ചാവും

മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചു; മാതാവ് വീടിനകത്ത് കഞ്ചാവ് തയാറാക്കുന്ന തിരക്കില്‍, കുട്ടി കാറിനുള്ളിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ

മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോള്‍ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍

രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം

ഹൈസ്‌കൂള്‍ ഗ്രാജ്വേഷനു ശേഷം പുറത്തിറങ്ങിയ വിദ്യാര്‍ഥിനി മണിക്കൂറുകള്‍ക്കുള്ളില്‍ വെടിയേറ്റു മരിച്ചു

കെന്നഡി ഹോബ്‌സ് (18) ആണു കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം വാക്‌സിംഗ് ബാര്‍ നടത്തുന്നതിനുള്ള ലൈസന്‍സുള്ള വ്യവസായി കൂടിയായിരുന്നു.

വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്‌സിനേഷന്‍; കര്‍ശന നിര്‍ദേശം നല്‍കി കോളജുകളും യൂണിവേഴ്‌സിറ്റികളും

രണ്ടു ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്‌സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം.

കമലഹാരിസിന്റെ ‘മെമ്മോറിയല്‍ ഡെ’ സന്ദേശത്തെ വിമര്‍ശിച്ചു നിക്കി ഹേലി; അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്

ഞായറാഴ്ച ഇതിനെ വിമര്‍ശിച്ചു നിക്കിഹേല് ട്വിറ്റ് ചെയ്തത് മെമ്മോറിയല്‍ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത് അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്(Unprofessional and unfit)...

ടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍, ഭീകര ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫയര്‍ ആംസ്, അമുന്നീഷ്യന്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

അമേരിക്കയില്‍ ഗ്യാസ് വില കുതിക്കുന്നു; ഗ്യാലന് 3.04 ഡോളര്‍, 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില

വെസ്റ്റേണ്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത് . കാലിഫോര്‍ണിയയില്‍ ഗ്യാസിന്റെ വില 4.18 ഡോളറും വാഷിംഗ്ടണ്‍ ഡി.സി 3.17 ഡോളറുമാണ്. ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന...

മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

മേയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പോലിസിനെ അറിയിച്ചിരുന്നു. റോണിയും ആഞ്ചലൊയുമാണ് വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. ഇതുസംബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടായതായും, യുവാക്കളുടെ പേരില്‍ കേസെടുത്തിരുന്നതായും...

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കുന്നതിനാണ് കാപ്പിറ്റോള്‍ ആക്രമണം സംഘടിപ്പിച്ചത് എന്നായിരുന്നു ട്രംപിനെതിരെയുള്ള ലോ സൂട്ടില്‍ ആരോപിച്ചിരുന്നത് .

തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി ബലമായി നീക്കം ചെയ്തു; താടി വടിച്ചത് മാനസികമായി തളര്‍ത്തി, നടപടി ചോദ്യം ചെയ്ത് ഹര്‍ജി

2021 മെയ് 24 ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിലാണ് പ്രതിയുടെ അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് , സിക്ക് മതവിശ്വാസമനുസരിച്ച് താടി വളര്‍ത്തുന്നത് തടയാനാകില്ല...

അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്; 130.6 മില്യണ്‍ ജനങ്ങൾക്കും പൂര്‍ണ്ണമായും വാക്‌സിന്‍ നല്‍കി

അമേരിക്കന്‍ ജനസംഖ്യയില്‍ 49.4 ശതമാനം പന്ത്രണ്ടിനും മുകളിലുള്ളവരാണ്. ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് ഇതുവരെ യുവജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. മൊഡേന ഇതുവരെ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് നല്‍കുന്നതിന്...

അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാന്‍ കഴിയുകയില്ലെന്നും മകന്‍ ചൂണ്ടിക്കാട്ടി മാഡിസന്‍ സിറ്റിക്കും, രണ്ടു പോലീസ് ഓഫിസര്‍മാര്‍ക്കും എതിരെ 2015 ഫെബ്രുവരി 15 ന്...

റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു; ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു

മാലാഖയെ പോലെ നിഷ്‌ക്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്ന് സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ത്ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യാക്കാരൻ മാതൃക കാട്ടി; പതിനായിരം ഡോളര്‍ ലഭിച്ച സന്തോഷത്തിൽ അബി ഷായും

മെയ് 24 നാണ് ലോട്ടറി അടിച്ച ലിയ റോസ് വിവരം പുറത്തു വിട്ടത്. ഇത്രയും സന്മനസു കാണിച്ച കടയുടമസ്ഥനു പ്രത്യേകം നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു.

ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം; ശക്തമായി അപലപിച്ച് ബൈഡനും കമല ഹാരിസും

രണ്ടുപേരും ഇന്ന് (തിങ്കളാഴ്ച) ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. യഹൂദര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കുന്നുവെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കന്‍ ഹിന്ദുചാരിറ്റി സംഘടനയുടെ കൊവിഡ് സഹായം ഇന്ത്യയിലെത്തി; 200 ആശുപത്രികളിൽ വിതരണം ചെയ്യും

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ സെന്റര്‍ ആന്റ് നാഷ്ണല്‍ കാന്‍സര്‍ഗ്രിഡ് നെറ്റ് വര്‍ക്കാണ് നവ്യകെയറുമായി സഹകരിച്ചു ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇതെല്ലാം വിതരണം ചെയ്യുന്നത്.

അമേരിക്കന്‍-ഇന്ത്യന്‍ ഫൗണ്ടേഷന്റെ 30,000 വെന്റിലേറ്ററും 13,000 മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക്

ഇലക്ട്രിസിറ്റിയും, ബാറ്ററിയും കൂടാതെ മുപ്പതുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റേഴ്‌സ് ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞു; വധ ശിക്ഷക്ക് പുതിയ മാർഗം തെരഞ്ഞെടുക്കാം, ഇലക്ട്രിക് ചെയറോ ഫയറിംഗ് സ്‌ക്വാഡോ ഉപയോഗിക്കാം

വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്‌ക്വാഡിനും, പുതിയ ഇലക്ട്രിക്ക് ചെയറിനും രൂപം നല്‍കി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും; ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്‌ക്കുന്നതെന്ന് ഡാളസ് മേയര്‍

തന്റെ ഓഫീസും നോണ്‍ പ്രോഫിറ്റ് ഡാലസ് ഫൗണ്ടേഷനും സഹകരിച്ചാണ് ഇത്രയും സംഖ്യ സമാഹരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. കൂടുതല്‍ സംഭാവനകള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിൽ രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട; പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍

ന്യൂയോര്‍ക്ക് പാന്‍ഡമിക്കിനു മുന്‍പുള്ള സ്ഥിതിയിലേക്ക് അതിവേഗം മടങ്ങി വരികയാണെന്നും, വിവിധ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സിഡിസി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മേയ് 19 ന് വീണ്ടും പുനഃപരിശോധിക്കുമെന്നും...

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു; പ്രസിഡന്റിനോട് ഡാമൻ ചോദിച്ചത് 12 ചോദ്യങ്ങൾ

2009ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്.

ഗ്യാസ് പൈപ്പ്ലൈനിനെതിരെ സൈബര്‍ ആക്രമണം; ഗ്യാസ് വില കുതിച്ചുയരുന്നു

കഴിഞ്ഞവാരം 2.50 ഗ്യാലന് വിലയുണ്ടായിരുന്ന ഗ്യാസിന് മെയ് 9 ഞായറാഴ്ച 3 ഡോളറായി വര്‍ദ്ധിച്ചു. തകരാറുകള്‍ ശരിയാക്കി ഈ വാരാന്ത്യം വിതരണം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു...

കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് ബിജു മാത്യുവിനു തിളക്കമാര്‍ന്ന വിജയം

മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും നിരവധി ഇന്ത്യാക്കാരും അമേരിക്കക്കാരും ഉള്‍പ്പെടുന്ന കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഉറപ്പാക്കിക്കൊണ്ടായിരുന്നു 'പൊതു പ്രവര്‍ത്തനം സമര്‍പ്പിത ജീവിതം...

ഫ്ലോറിഡയില്‍ കൊവിഡ് 19 മരണം 35,000 കവിഞ്ഞു, 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി ദീര്‍ഘിപ്പിച്ചു

പാന്‍ഡമിക്കിന്റെ രണ്ടാം ഘട്ടത്തില്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വര്‍ദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഫ്ലോറിഡ പത്താം സ്ഥാനത്താണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചത് താനാണെന്ന അവാശവാദവുമായി കമലാ ഹാരിസ്

സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ കൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും.

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്, സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെയും

ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിന് ആരെയും നിര്‍ബന്ധിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

എല്ലാവരും കോവിഡ് 19 വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ആരെയും നിര്‍ബന്ധില്ല. രോഗപ്രതിരോധത്തിന് വാക്‌സീന്‍ ഫലപ്രദമാണ്.

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്, അലാസ്‌ക്ക ഇതുവരെ വിലക്കിയത് 500 ല്‍പരം യാത്രക്കാരെ

കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാര്‍ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിക്കുകയും ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വര്‍ധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബില്‍ യുഎസ് സെനറ്റ് പാസാക്കി; ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ

മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്ക് സെനറ്റ് അംഗം ജോഷ് ഹൗലി മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം, 51 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി

സെനറ്റില്‍ 50-50 വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കമലാ ഹാരിസിന്റെ വോട്ട് വിജയിക്കാന്‍ ആവശ്യമായിരുന്നു. 2021 ജനുവരി 7നായിരുന്നു ബൈഡന്‍ ഇവരെ ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു; അമ്മ കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നുവെന്ന് മകൾ

കഴിഞ്ഞ വാരാന്ത്യം ഹെസ്റ്റര്‍ അന്തരിക്കുമ്പോള്‍ 116 വയസ്സായിരുന്നു പ്രായം. 1904 ആഗസ്റ്റ് 15നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ഇവരുടെ ജനനം. പീറ്ററിന്റേയും, ഫ്രാന്‍സിസ് റെക്കാര്‍ഡലിന്റേയും മകളായി ജനിച്ച...

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

എഫ്ഡിഎയില്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാര്‍മസി കൂട്ടല്‍സിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബല്‍ പ്രോഡക്ട് ഹെഡുമായാണു പ്രവര്‍ത്തിച്ചുവരുന്നത്. ഈ പ്രവര്‍ത്തി പരിചയമാണ് ബൈഡന്‍ ഇവരെ എഫ്ഡിഎ കമ്മീഷണറായി...

ഡാളസില്‍ കഞ്ചാവ് കൈവശം വയ്‌ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്, പുതിയ നിയമം വന്നത് ഏപ്രിൽ 20ന്

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പോലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു.

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം, ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ബൈഡന്‍

രാവിലെ മുതല്‍ കേസ്സിന്റെ വിധി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ളോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.

കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ക്ക് മാനസിക രോഗം; ആരോഗ്യവകുപ്പിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്സ് കണ്ടുവരുന്നു

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്നാണ് കാലിഫോര്ണിയയില്‍ വീടുകളില്‍ പ്രാത്ഥനക്കും ബൈബിള്‍ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിവെച്ചു; 8 മാസമുള്ള സഹോദരന്‍ മരിച്ചു

അശ്രദ്ധമായി വീട്ടില്‍ തോക്ക് സൂക്ഷിച്ചതിനും കുട്ടിക്ക് തോക്ക് ലഭിക്കാനായതും അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നും പോലീസ് അറിയിച്ചു.

ടോക്കിയോ ഒളിംപിക്‌സ്; ടേബിൽ ടെന്നീസിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജർ

രണ്ടു ഇന്ത്യന്‍ അമേരിക്കക്കാരെ കൂടാതെ, യുഎസ് ടെന്നിസ് ടീമില്‍ മൂന്ന് ചൈന – അമേരിക്കന്‍സും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

വളരെ ശാന്തമായി പെരുമാറിയ ഇവര്‍ 911 വിളിച്ചു താന്‍ തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. വിവരം ലഭിച്ച പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചെത്തിയ പോലീസ്...

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

കോവിഡ് മഹാമാരിയുടെ സാഹര്യത്തില്‍ ഖാന്റെ സംസ്‌കാരം നടത്തി. ഖാന്റെ പേരില്‍ ഗോ ഫണ്ട് മീ എകൗണ്ട് ആരംഭിച്ചു . ഇതിനകം 25,000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട് .

ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ വംശജ ജഡ്ജ് രൂപ രംഗയും, നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജ്

2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു. 2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ നിയമ ക്ലാര്‍ക്കായിരുന്നു. 2002ല്‍...

മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദികൻ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം...

ടെക്‌സസ് ട്രൂപ്പറെ വെടിവച്ച പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പര്‍ വെക്കോ ബെയ്ലര്‍ സ്റ്റേറ്റ് ആന്‍ഡ് വൈറ്റ് ഹില്‍ ക്രിസ്റ്റ ആശുപത്രിയില്‍ വളരെ ഗുരുതരമായ സ്ഥിതിയില്‍ കഴിയുകയായിരുന്നു.

അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം: പ്രശ്‌നപരിഹാരത്തിന് കമലാഹാരിസിനെ ചുമതലപ്പെടുത്തി ബൈഡന്‍

കമലാഹാരിസിന്റെ അറ്റോര്‍ണി ജനറല്‍ എന്ന വ്യക്തി പ്രഭാവവും, ഭരണതലത്തിലുള്ള അനുഭവസമ്പത്തും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബൈഡന്‍ കണക്കുകൂട്ടുന്നത്.

Page 4 of 12 1 3 4 5 12

പുതിയ വാര്‍ത്തകള്‍