ഓര്‍മകളിലെ രാധാകൃഷ്ണന്‍
രണ്ടാഴ്ച മുമ്പ് നമ്മെ വിട്ടുപോയ എ.ജി. രാധാകൃഷ്ണനുമായി പരിചയപ്പെടാന്‍ അതോടെയാണവസരമുണ്ടായത്. ഗോപാലന്‍ മേസ്തിരിയുടെ മക്കളില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മക്കളെല്ലാം സജീവ പ്രവര്‍ത്തകര്‍. 1968 ല്‍ സമ്മേളനത്തിരക്ക് കഴിഞ്ഞ്...
രണ്ടാഴ്ച മുമ്പ് നമ്മെ വിട്ടുപോയ എ.ജി. രാധാകൃഷ്ണനുമായി പരിചയപ്പെടാന്‍ അതോടെയാണവസരമുണ്ടായത്. ഗോപാലന്‍ മേസ്തിരിയുടെ മക്കളില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മക്കളെല്ലാം സജീവ പ്രവര്‍ത്തകര്‍. 1968 ല്‍ സമ്മേളനത്തിരക്ക് കഴിഞ്ഞ്...
വാസുവേട്ടനുമായി 1958 മുതല്‍ അടുത്ത പരിചയമുണ്ട്. ഞാനന്ന് കണ്ണൂര്‍, തലശ്ശേരി പട്ടണങ്ങളുടെ മാത്രം ചുമതല വഹിച്ച പ്രചാരകനായിരുന്നു. അഖിലഭാരത ഗോരക്ഷാ മഹാഭിയാന്‍ സമിതിയുടെ പ്രചാരണത്തിനായി നടത്തുന്ന പരിപാടികള്‍ക്ക്...
കേവലം ഒരു വര്‍ഷത്തിനുമീതെയേ ഞങ്ങള്‍ക്കു പരിചയമായിരുന്നുള്ളൂ. അദ്ദേഹം കേരളത്തിലെ മാപ്പിളമാരുടെ ചരിത്രത്തെക്കുറിച്ചും മറ്റും ഗഹനമായ ഗവേഷണം നടത്തിയ വ്യക്തിയാണെന്നും, മാപ്പിളലഹളയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം വരുന്നുണ്ടെന്നും...
ഹിന്ദുസമാജത്തിന്റെയും ഹൈന്ദവചിന്തയുടെയും ഉള്ളറകളില്‍ കിടക്കുന്ന തത്വങ്ങളെയും പ്രശ്‌നങ്ങളെയും കണ്ടും തൊട്ടുമറിഞ്ഞ് അവയെ വെളിവാക്കി സാധാരണ സംഘപ്രവര്‍ത്തകനെ അവയില്‍ പ്രബുദ്ധനാക്കുകയെന്ന കൃത്യം മാധവ്ജി സ്വയം ഏറ്റെടുത്തു. ഏതു കാര്യത്തിന്റെയും...
1930 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടപ്പോള്‍. ഡോ. ഹെഡ്‌ഗേവാര്‍ അതിന്റെ പ്രാധാന്യത്തെ സംഘ സ്വയംസേവകരെ ബോധ്യപ്പെടുത്തുകയും, ഓരോ ശാഖയും അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന...
തിരുവിതാംകൂറുകാര്‍ 1936 നുശേഷം മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ പല നടപടികളും ഭരണാധികാരത്തെ ധിക്കരിക്കുന്നവയും ക്രൈസ്തവ നശീകരണോന്മുഖവുമാണെന്ന് അഭിപ്രായപ്പെട്ട്, കൂട്ടമായി മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു....
ആര്‍എസ്എസിനെ പഠിക്കാന്‍ പല താത്വികാചാര്യന്മാരും ശ്രമിച്ചിട്ടുണ്ട്. കൗമാരക്കാലത്ത് ഒരു ശാഖാമുഖ്യശിക്ഷക് തന്നെയായിരുന്ന കായംകുളത്തുകാരന്‍ പിന്നീട് മേച്ചില്‍പ്പുറം മെച്ചമായി എന്നുകണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന് പോളിറ്റ് ബ്യൂറോവരെ എത്തി ദല്‍ഹിയില്‍...
ചിരകാല സുഹൃത്തും, ഇംഗ്ലീഷ് പത്രപ്രവര്‍ത്തകരിലെ തലമുതിര്‍ന്ന ആളുമായ ഗോവിന്ദന്‍കുട്ടിയെ യാദൃച്ഛികമായി കണ്ടപ്പോള്‍ താന്‍ ഹരിയേട്ടന്റെ ലേഖനങ്ങള്‍ വായിച്ചതും ഗ്രന്ഥകര്‍ത്താവ് സംഘത്തിന്റെ പഴയ ആളാണെന്നറിഞ്ഞതുമനുസ്മരിച്ചുകൊണ്ട്, കുട്ടികൃഷ്ണമാരാരുടെ വിശകലനങ്ങളെക്കാള്‍ ശ്രേഷ്ഠമാണവ...
വാജ്പേയി ജനസംഘാധ്യക്ഷനായിരുന്ന സമയം. സോളിലെ ഏഷ്യന്‍ മത്സരത്തിലെ അതുല്യ നേട്ടവും, ലോസ് ഏഞ്ചല്‍സിലെ ഒരു സെക്കന്റിന്റെ ശതാംശംകൊണ്ടു പതക്കം നഷ്ടമായതുമൊക്കെ ഉഷയ്ക്ക് കീര്‍ത്തിയുടെ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. തിരുവനന്തപുരത്തെ...
യുദ്ധസന്നദ്ധനായി അശ്വാരൂഢനായി കുതിക്കുന്ന രൂപത്തിലുള്ള വൈക്കത്തിന്റെ സ്മാരക സാകല്യത്തിന്റെ ആദ്യഭാഗം ഈയിടെ കിഴക്കേ നടയില്‍ ഈ മാസം ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ടുവല്ലൊ. കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ...
ജന്മഭൂമിയുടെ ബീജാവാപവും ഏതാണ്ട് നാലരപ്പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേസരി വാരിക പ്രവര്‍ത്തിച്ചിരുന്ന പാളയം റോഡിലെ വെങ്കിടേശ് ബില്‍ഡിങ്ങില്‍ ആയിരുന്നു. അതായത് ജന്മഭൂമിയുടെ അന്‍പതാം വര്‍ഷം ഒരു വിളിപ്പാടകലെ മാത്രം...
അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകള്‍ സംസദ് പരിസരത്തില്‍ സ്ഥാപിക്കാന്‍ നിര്‍ണയിച്ചപ്പോള്‍ വീരസാവര്‍ക്കറും അതില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തെപ്പോലുള്ള പിന്തിരിപ്പന്‍ വര്‍ഗീയ മൂരാച്ചിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പുരോഗമന...
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 ജൂലൈ രണ്ടാം തീയതി പുലരുന്നതുമുന്‍പ്, മിക്കവാറും അര്‍ദ്ധരാത്രി കഴിഞ്ഞു നടത്തിയ വിപുലമായ പോലീസ് റെയ്ഡില്‍ പിടിക്കപ്പെട്ടവരില്‍ ഞാനും രവീന്ദ്രനും പെട്ടു. പിറ്റേന്ന്...
തന്റെ വ്യാപാരത്തിരക്കിനിടയിലും കുശലം പറയാനും, വിശേഷങ്ങള്‍ അന്വേഷിക്കാനും സുധാകറിനു സന്തോഷമായിരുന്നു. വീട്ടിലെ മരാമത്തു പണികള്‍ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നതും അവിടെനിന്നുതന്നെ. നമ്മുടെ ആവശ്യങ്ങള്‍ വിവരിച്ചാല്‍ അതിനേറ്റവും അനുയോജ്യം...
ഉള്ള്യേരി, മൊടക്കല്ലൂര്‍ വഴിയുള്ള യാത്ര രാത്രിയിലായിരുന്നുവെങ്കിലും അതു ഒട്ടേറെ സ്മരണകള്‍ ഉണര്‍ത്തി. ഒരാറുപതിറ്റാണ്ടുകള്‍ക്കു മുന്‍പത്തെ ചില മിന്നലാട്ടങ്ങള്‍. അറുപത്തിമൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ആദ്യമായി അവിടെ പോകാന്‍ അവസരം ലഭിച്ചത്
കേരളത്തിലെ ഹിന്ദു സമൂഹത്തിന് ആധ്യാത്മികമായ ഉത്തേജനം നല്‍കിവരുന്ന കോഴിക്കോട് കൊളത്തൂര്‍ ആശ്രമാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജിന്റെ കൈകളില്‍നിന്നാണ് പുരസ്‌കാരം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പലപ്പോഴും...
മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തിനു മുമ്പത്തെ നാലു നൂറ്റാണ്ടുകാലം ഭാരതത്തിലെ ഗണനീയമായ സമുദ്രശക്തിയായിരുന്നല്ലോ സാമൂതിരിമാര്‍. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അവര്‍ ജന്മിമാരായി അപചയപ്പെട്ടു. വിദ്യാഭ്യാസത്തില്‍ മികവു പുലര്‍ത്തിയ അവര്‍ക്ക് സമൂഹത്തില്‍...
ജന്മഭൂമിയുടെ തുടക്കവുമായുള്ള ഒരു പരോക്ഷ ബന്ധവും സി.പി. സുബ്രഹ്മണ്യന്‍ പറഞ്ഞു. അക്കാലത്ത് ജന്മഭൂമി എന്ന പേര് നവാബ് രാജേന്ദ്രന്റെ കൈയിലായിരുന്നു. അയാള്‍ അതു വില്‍ക്കാന്‍ തയ്യറാണെന്ന് മനസ്സിലാക്കി,...
രാമന്‍കുട്ടിയുടെ ധര്‍മ്മപത്‌നി ഇന്ന് ഓര്‍മശക്തി തളര്‍ന്നിരിക്കുകയാണ്. പോയിക്കണ്ടപ്പോള്‍ കുറേ ആലോചിച്ചശേഷം ഓര്‍മയുണ്ടെന്നു പറഞ്ഞു. പണ്ട് രാത്രിയില്‍ 'ഊണു വേണ്ട കഞ്ഞി മതി' എന്നു പറഞ്ഞത് പ്രതേ്യകം സ്മരിച്ചു....
ഡോക്ടര്‍ജി ജന്മശതാബ്ദിക്കാലത്ത് ഒരു വര്‍ഷം വിപുലമായ സമ്പര്‍ക്കം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തയാറാക്കപ്പെട്ട ലിസ്റ്റില്‍ ദേവികുളത്ത് വട്ടവട എന്ന ഗ്രാമമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാടതിര്‍ത്തിയിലുള്ള അവിടെ ഒരു യോഗം...
ശതാബ്ദി പ്രമാണിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 100 പേജ് വരുന്ന സപ്ലിമെന്റുകള്‍ ഈ കാലഘട്ടത്തിലെ സംഭവങ്ങളെയും മറ്റു വിവരങ്ങളെയും മാതൃഭൂമിയുടെ ചരിത്രത്തെ ധന്യമാക്കിയ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളാലും, അവരുടെ...
മലയാള അക്ഷരമാലക്കു ആധുനിക രൂപംനല്‍കിയ തുഞ്ചത്തെഴുത്തച്ഛന്‍ അതു ജനങ്ങളെ പഠിപ്പിച്ചുറപ്പുവരുത്താന്‍ ഹരിനാമ കീര്‍ത്തനം രചിച്ച് കേരളത്തിലുടനീളമുണ്ടായിരുന്ന കളരി, എഴുത്തുപള്ളി, ഗുരുകുലങ്ങള്‍ എന്നിവിടങ്ങളില്‍ ചെന്ന് അവിടത്തെ നാടുവാഴികളുടെ സഹായത്തോടെ...
ജന്മഭൂമിയുടെ ചുമതലയില്‍നിന്ന് ഔപചാരികമായി ഒഴിഞ്ഞ 2000-ാമാണ്ടിലാണ് വാരാദ്യപ്പതിപ്പിലെ ഈ പംക്തി ആരംഭിച്ചത്. നേരിട്ടു പരിചയമുള്ളവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് എഴുതിയത്. വായനക്കാരില്‍ നിന്നുണ്ടായ പ്രോത്സാഹകരമായ പ്രതികരണമാണ് ഇതു തുടരാന്‍ പ്രചോദനമായത്.
ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമല്ല, അതിനുശേഷവും പാമ്പാട്ടികള്‍ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. അവര്‍ തന്നെയാണ് നാട്ടിന്‍പുറങ്ങളിലെ പാമ്പുകളെ വിശേഷിച്ചു മൂര്‍ഖനെ കൊണ്ടുനടന്നിരുന്നത്. പറമ്പുകളില്‍ അന്വേഷിച്ചു നടന്ന്...
ഏതാനും വര്‍ഷങ്ങളായി ദേശീയ ദിനത്തോടനുബന്ധിച്ച് 'പത്മ' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന കാര്യത്തിലും നൂതന സരണിയിലൂടെ പ്രയാണം നടക്കുന്നതായി നാം കാണുന്നു. അതിനു നാമനിര്‍ദ്ദേശം ചെയ്യുന്നതിന് മുമ്പൊക്കെ ആര്‍ക്കായിരുന്നു അധികാരം...
സംഘപഥത്തിലൂടെ
സുരേഷ് നാരായണന്റെ കാര്യം പറഞ്ഞാണല്ലോ ഇരിഞ്ഞാലക്കുടയിലും ഡോ. വെങ്കിടേശ്വരനിലും എത്തിയത്. നമ്മുടെ വലിയൊരു വാഗ്ദാനമായിരുന്നു സുരേഷ്. സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ഏതറ്റംവരെ പോകാനും അദ്ദേഹം തയാറായി. തനിക്ക്...
ഇനി മറ്റൊരു റിക്രൂട്ടുമെന്റിന്റെ കഥയും കേള്‍ക്കാം. നമ്മുടെ ഒരു മഹാനഗരത്തിലെ ഘോഷ് പ്രമുഖന്റെ കഥയാണ്. ജില്ലാ പോലീസിന്റെ ബാന്‍ഡ് മാസ്റ്റര്‍ക്കുപോലും കൊതിവരുന്ന രീതിയിലായിരുന്നു അദ്ദേഹം ഘോഷിനെ നയിച്ചത്....
കാശി എന്നാരംഭിച്ചുവെന്നു ആര്‍ക്കുമറിയില്ല. ദ്വാദശ ജോതിര്‍ലിംഗങ്ങളിലൊന്ന് അവിടെയാണല്ലോ. ''വാരാണസ്യാഞ്ച വിശ്വേശ''മെന്നാണ് അതിന്റെ ശ്ലോകപരാമര്‍ശം. ശ്രീരാമന്റെ മാതാവ് കൗസല്യ കാശി രാജാവിന്റെ പുത്രിയായിരുന്നു. രാമായണത്തിലെ യുദ്ധകാണ്ഡത്തില്‍ ശ്രീരാമനും വാനരപ്പടയും...
സൗമ്യതയോടെയുള്ള സമീപനത്തിലൂടെ വേദാനന്ദസരസ്വതി ഹൈന്ദവ മനസ്സില്‍ പ്രസരിപ്പിച്ച ശാന്തിയും ദൃഢതയും ആദ്ധ്യാത്മിക പ്രകാശവും ഒരുകാലത്തും മങ്ങിപ്പോവുകയില്ല.
രത്‌നഗിരിയുടെ വീടുമായി എന്റെ പ്രചാരക ജീവിതത്തിന് അവിസ്മരണീയ ബന്ധമുണ്ട്. 1958 കാലത്ത് പേരാമ്പ്ര വരെയുള്ള ശാഖകള്‍ കണ്ണൂര്‍ ജില്ലയുടെ ഭാഗമായാണ് പരിഗണിച്ചുവന്നത് എന്നത് ഇന്നത്തെ പ്രവര്‍ത്തകര്‍ക്ക് വിസ്മയകരമായി...
ഇന്ന് നവംബര്‍ പതിനാല്. സ്വതന്ത്രഭാരതത്തിലെ കരാളമായ അടിയന്തരാവസ്ഥയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ജനായത്തത്തെയും, സപ്ത സ്വാതന്ത്ര്യങ്ങളെയും വീണ്ടെടുക്കാന്‍ രാജ്യവ്യാപകമായി സത്യഗ്രഹ സമരം ആംഭിച്ച ദിവസം. നാല്‍പത്തിയാറുവര്‍ഷങ്ങള്‍ക്കു മുന്‍പ്...
ന്യായത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ആളായിരുന്നു വിശ്വംഭരന്‍ മാസ്റ്റര്‍. അതുമൂലം അദ്ദേഹത്തിന് കാസര്‍കോടു ജില്ലയിലെ മലമുകളിലുള്ള എളേരിത്തട്ടിലെയും കൂത്താട്ടുകുളത്തിനടുത്തു മറ്റൊരു മലമുകളിലുള്ള കോളജുകളിലേക്കു തട്ടുകയായിരുന്നു അധികൃതര്‍....
വളരെ യാദൃച്ഛികമായി 1957 ലാണ് എനിക്ക് ശ്രീധരന്‍ മാസ്റ്ററുമായി പരിചയപ്പെടാന്‍ ഇടയായത്. ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായി അധികം നാളായിരുന്നില്ല. രണ്ടാംവര്‍ഷ സംഘശിക്ഷാ വര്‍ഗിന് ചെന്നൈയിലെ പല്ലാവരത്തെ എ.എം....
ഒരു വ്യാഴവട്ടം മുന്‍പ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ഭാരത സ്ത്രീ എന്ന ബൃഹദ് ഗ്രന്ഥം ഈയിടെ വാങ്ങാനും വായിക്കാനും അവസരമുണ്ടായി. ആയിരത്തോളം പുറങ്ങളുള്ള ആ...
. ഹൈന്ദവ താല്‍പ്പര്യങ്ങളെ പാടെ അവഗണിക്കുന്നതും അവഹേളിക്കുന്നതും തങ്ങള്‍ക്കും ശ്രേയസ്‌കരമല്ലെന്ന സമീപനത്തിലേക്ക് അവരും അല്‍പ്പമായെങ്കിലും വന്നതായി കാണാം.
മലബാറിലെ തടിവ്യവസായവും അതിന്റെ ആഗോള വ്യാപാരവും മാപ്പിളമാരുടെ കുത്തകയായിരുന്നുവെന്ന കാര്യം ഹരിശങ്കര്‍ എടുത്തുപറയുന്നുണ്ട്. ആറേഴു നൂറ്റാണ്ടുകാലംകൊണ്ട് പശ്ചിമേഷ്യയും മധ്യധരണ്യാഴി, തുര്‍ക്കി പ്രദേശങ്ങളും മാപ്പിളവ്യാപാരിമാര്‍ക്കും സുപരിചിതമായി. തുര്‍ക്കി സാമ്രാജ്യം...
വെള്ളൂരില്‍ സംഘത്തിന്റെ ഒരു സമ്പര്‍ക്കയജ്ഞത്തിന് ഞാന്‍ നിയുക്തനായിരുന്നു. മുമ്പ് പ്രചാരകനും അടിയന്തരാവസ്ഥക്കാലത്തു ഭീകരമായ മര്‍ദ്ദനത്തിനു വിധേയനുമായിരുന്ന സി.എന്‍. കരുണാകരന്റെ വീട്ടിലായിരുന്നു എനിക്കു താമസിക്കാന്‍ ഏര്‍പ്പാടു ചെയ്യപ്പെട്ടിരുന്നത്. അതിനടുത്തുതന്നെയായിരുന്നു...
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നതിനെപ്പറ്റി നമ്മുടെ സംഘത്തിന്റെ ബൗദ്ധിക് വിഭാഗത്തിന്റെ വിശേഷവര്‍ഗില്‍ അവതരണം നടത്താന്‍ എന്നോടു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അതിന്റെ ആധാര പുസ്തകങ്ങള്‍ക്കു ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുതുപ്പള്ളി...
പുസ്തക പ്രസിദ്ധീകരണ രംഗത്ത് രാമായണമാസം സൃഷ്ടിച്ചത് വിപ്ലവംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് ഏറ്റവും ഏറെ അച്ചടിക്കപ്പെടുന്നത് അധ്യാത്മരാമായണവും അതിനെ ആസ്പദമാക്കിയുള്ള രചനകളുമാണ്. എന്റെ ചെറുപ്പത്തില്‍ കൊല്ലം...
ബൗദ്ധികതലത്തിലുള്ള മന്ഥനം ഏറ്റവും ആവശ്യമായത് കേരളത്തിലാണെന്ന് പരമേശ്വര്‍ജിചിന്തിച്ചതും, ഠേംഗ്ഡി, അദ്വാനി മുതലായവര്‍ക്കു പുറമെ ഒട്ടേറെ സുഹൃത്തുക്കളുടെ അഭിപ്രായവും പരിഗണിച്ച അദ്ദേഹം തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. ചുരുങ്ങിയ...
ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസംഗം മലയാള മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടില്ല. റിപ്പോര്‍ട്ടു ചെയ്തുവെന്നുമാത്രം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യവും, അതു ന്യൂനപക്ഷ സമുദായങ്ങളില്‍ പ്രമുഖമായ മുസ്ലിം വിഭാഗങ്ങളില്‍ സ്വാഭാവികമായും...
നമ്മുടെ ദേശീയ ജീവിതത്തില്‍ തിളക്കമാര്‍ന്ന പങ്ക് നിര്‍വഹിച്ചയാളായിരുന്നു ജഗന്നാഥറാവുജി. ജനസംഘസ്ഥാപനത്തെ തുടര്‍ന്ന് 1951 ല്‍ ദക്ഷിണ ഭാരതത്തിലെ അതിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, മുന്നോട്ടു നയിക്കാന്‍ പറ്റിയ...
ജനസംഘസ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വ ദിനം ജൂണ്‍ 23 നായിരുന്നു. ജൂലൈ 7 ന് അദ്ദേഹത്തിന്റെ ജന്മദിനവുമാണ്. മുന്‍കാലങ്ങളില്‍ ശ്യാം ബാബു ബലിദാന പാക്ഷികമായി ഈ...
തൃശ്ശിവപേരൂരില്‍ താമസിച്ചുകൊണ്ടാണ് എറണാകുളത്ത് വന്നത്. ഒരു ദിവസം ഞാന്‍ കാര്യാലയത്തില്‍നിന്ന് ജന്മഭൂമിയില്‍ എത്തിയപ്പോള്‍ അവിടെ വി.എം. കൊറാത്ത് സാറിന്റെ മുറിയില്‍ പ്രൊഫസര്‍ ഇരിക്കുന്നു. കുറേസമയം സംസാരിച്ചു. പഠിപ്പിച്ചുമടുത്തു,...
പത്രപ്രവര്‍ത്തകരെപ്പറ്റി അന്നത്തെ ഭാരതീയ ജനസംഘാധ്യക്ഷന്‍ ലാല്‍ കൃഷ്ണ അദ്വാനി അനുസ്മരിച്ച ഒരു വാചകമുണ്ട് ''കുമ്പിടാന്‍ പറഞ്ഞപ്പോള്‍ കിടന്നിഴഞ്ഞു'' എന്ന്.
ഭാരതീയ ജനസംഘത്തിന്റെ ചുമതല ലഭിച്ച കാലങ്ങളിലാണ് പി. കെ. വാര്യരരെ കാണുവാനും സംസാരിക്കാനും അവസരം ലഭിച്ചത്. ഭാരതീയ ചികിത്സാ രീതികളുടെ അവസ്ഥ പഠിച്ച്, അവയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി...
ഫോണില്‍ പഴയ കാര്യങ്ങള്‍ പറയുന്നതിനിടെ ജന്മഭൂമിയില്‍ നിന്ന് മോഹന്‍ദാസ് വിരമിച്ച വിവരവും ശിവാനന്ദജി പറഞ്ഞു. ഞാന്‍ ആ ചടങ്ങില്‍ വീഡിയോ വഴി പങ്കെടുത്ത വിവരവും പറഞ്ഞു. മോഹന്‍ദാസിനെക്കാള്‍...
ഭാരതത്തിലെ ഓരോ പ്രദേശത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രം ശേഖരിച്ചു തയ്യാറാക്കിയാല്‍ അത് നമ്മെത്തന്നെ ശരിക്കു മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കരുതി. 'ഇതിഹാസ സങ്കല'നമെന്നത് അതീവ ക്ലേശകരമായ സംരംഭമായിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ....
കേരളത്തില്‍ വര്‍ഗീയതയ്ക്കു വിത്തു വിതയ്ക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചത് മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അതിന് കാരണമായ ചരിത്ര വസ്തുതകള്‍ എന്താണെന്നും മറ്റും വിശദമായ ചരിത്രരേഖകളുദ്ധരിച്ചുകൊണ്ട് ജികെ...