കവിത: ദ്യുതിപ്രഭാവം
ഒരിക്കലംബരത്തിലഗ്‌നിയോടുദിച്ച നിന്റെയുള്‍- ക്കരുത്തിലിപ്പൊഴും വെളിച്ചമേകിയന്തിയോളവും, ഇരുട്ടിനെയകറ്റിയൂഴിയെ തുണച്ചിടുന്നനിന്‍ ചിരിക്കു ഭംഗിയേറണം വിടര്‍ന്ന പുഷ്പമെന്നപോല്‍.. നനഞ്ഞിടാതഗാധമായൊരാഴിവിട്ടു നിത്യവും തനിച്ചു നിന്നെരിഞ്ഞിടുന്ന ദിവൃതേജസ്സായ നീ, അനന്തമായ വിണ്ണിലുള്ള താരകള്‍ക്കു തോഴനായ്...











