പാലക്കാട്: മന്ത്രി പി.പ്രസാദിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉളള പ്രതിഷേധത്തിനിടെ സംഘര്‍ഷം.പെരുവെമ്പില്‍വച്ച് മന്ത്രിക്കുനേരെ കരിങ്കാടി വീശി.
കര്‍ഷക കോണ്‍ഗ്രസുകാരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാക്കിയത്. നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെന്നാരോപിച്ചണ് പ്രതിഷേധം.
പെരുവെമ്പില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം നടത്താന്‍ എത്തിയതായിരുന്നു മന്ത്രി.ഇതിനിടെയായിരുന്നു പ്രതിഷേധം. ഇരു വിഭാഗവും പിരിഞ്ഞു പോകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: