തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കേസ്.
ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്. .കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.
സബ് ഇന്‍സ്പെക്ടര്‍ നുഹ്മാന്‍, സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക.2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാധാരമായ സംഭവം.ചൊവ്വന്നൂരില്‍ വച്ച് പൊലീസുകാരും സുജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
മദ്യപിച്ച് ബഹളം വച്ചതിന് സുജിത്തിനെതിരെ കേസ് ചുമത്തി. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായതോടെ കോടതി ജാമ്യം നല്‍കി. ഈ വിഷയത്തില്‍ സുജിത്തിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസുകാര്‍ക്കെതിരായ തെളിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: