ന്യൂദൽഹി: ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ്ങിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാർത്ഥികളാണ് കൊലപാതകം നടത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് ഹാൻസി എസ്.പി അമിത് യശ്വർധൻ പറഞ്ഞു.
നർനൗണ്ട് പട്ടണത്തിലെ ബാസ് ഗ്രാമത്തിലെ കർത്താർ മെമ്മോറിയൽ സ്കൂളിലെ പ്രിൻസിപ്പൽ ജഗ്ബീർ പന്നുവാണ് കൊല്ലപ്പെട്ടത്. കുട്ടികളോട് മുടി മുറിച്ച് സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പറഞ്ഞതിന്റെ ദേഷ്യത്തിലാണ് കുട്ടികൾ ആക്രമിച്ചത്. കത്തികൊണ്ടുള്ള കുത്തേറ്റ ജഗ്ബീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് ഹിസാറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയ്‌ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നു.
11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പ്രിൻസിപ്പലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: