വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിരസിച്ചു. വാഷിംഗ്ടണിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പ്രസ്താവനകളിലൂടെയാണ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് ജയശങ്കർ വിരാമമിട്ടത്.
എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാം, ഇപ്പോൾ അത് വിടാം എന്നാണ് ജയശങ്കർ പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒമാർ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളുടെ ഫലമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വാഷിംഗ്ടണിൽ വ്യക്തമാക്കി.
വെടിനിർത്തലിനെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം അദ്ദേഹം നിരസിച്ചു. സൈനിക തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളാണ് വെടിനിർത്തലിന്റെ യഥാർത്ഥ അടിസ്ഥാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വീണ്ടും തറപ്പിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: