മുടി കൊഴിച്ചിലിന് പലവിധ പരിഹാരമാർഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മള്‍. അതിനായി ആയിരക്കണക്കിന് രൂപ ചിലവഴിക്കുന്നവരുമുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു അത്ഭുതക്കൂട്ടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.മുരിങ്ങ ഇല പലർക്കും ഇഷ്ടമുള്ള ഒരു ഭക്ഷ്യവസസ്തുവാണ്. അതിന് ധാരാളം ഗുണങ്ങളുമുണ്ട്. എന്നാല്‍ മുടിയുടെ സംരക്ഷണത്തിനും ഉത്തമമായ ഒരു വസ്തുവാണ് മുരിങ്ങയില
മുരിങ്ങയിലയില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങയിലയില്‍ വൈറ്റമിന്‍ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുതിയ കോശങ്ങളുടെ ഉത്പാദനത്തിനും ആരോഗ്യമുള്ള തലയോട്ടിക്കും സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്ന ഫാറ്റി ആസിഡുകളും മുരിങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഇലകളില്‍ ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യവും കരുത്തും നല്‍കുന്നു.മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഫ്രഷ് മുരിങ്ങയില പൊടിച്ച് പേസ്റ്റാക്കി വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഇത് മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് മുരിങ്ങ ഇല കൊണ്ടുള്ള എണ്ണ ഉപയോഗിക്കാവുന്നതാണ് അതിന് വേണ്ടി എപ്രകാരം മുരിങ്ങയില ഉപയോഗിക്കാം എന്ന് നോക്കാം. എണ്ണ ഉണ്ടാക്കാന്‍, മുരിങ്ങയില പൊടി വെളിച്ചെണ്ണയില്‍ കലര്‍ത്തി നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിന് ശേഷം ഇത് ചെറിയ രീതിയില്‍ ചൂടാക്കുക.ഈ എണ്ണ നല്ലതുപോലെ തണുത്ത ശേഷം ഇത് മുടിയില്‍ തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക.
മുടിയില്‍ ഈ എണ്ണ പുരട്ടി രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.മുരിങ്ങയിലകള്‍ വെള്ളത്തില്‍ തിളപ്പിച്ച് മിശ്രിതം തണുക്കാന്‍ അനുവദിക്കുക. ശേഷം മുടി ഷാംപൂ ചെയ്ത് കഴിഞ്ഞ് ഈ ചായ മുടിയില്‍ ഒഴിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റോളം ഇപ്രകാരം ചെയ്യാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും തിരിച്ച് പിടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: