ബദൗൺ ; ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചയാൾ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ ദത്തഗഞ്ച് പാപഡ് ഗ്രാമത്തിലെ ബ്രഹ്മദേവ് ദേവസ്ഥാൻ ക്ഷേത്രത്തിലാണ് സംഭവം . അലി മുഹമ്മദ് എന്ന 60 കാരനാണ് അറസ്റ്റിലായത്.
നമസ്കരിച്ചതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ പുറത്തുവന്നതോടെ ഹിന്ദുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ജനങ്ങളുടെ പരാതിയിൽ പോലീസ് സംഭവം ഗൗരവമായി എടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദഹർപൂർ കാല ഗ്രാമത്തിലെ താമസക്കാരനാണ് അലി മുഹമ്മദ് . കേസിൽ നിയമനടപടി സ്വീകരിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: