ബഹിരാകാശത്തേക്കുള്ളത് അത്ഭുതകരമായ യാത്രയായിരുന്നെന്നു ശുഭാംശു. ഇവിടെ നിന്നു ഭൂമിയെ കാണാനായ ചുരുക്കം ചിലരില്‍ ഒരാളാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഐഎസ്എസില്‍ നില്ക്കാന് വളരെ എളുപ്പമാണെന്നു തോന്നും, പക്ഷേ കുറച്ച് അസ്വസ്ഥതകളുമുണ്ട്. എന്നാല്‍ ഇതെല്ലാം വളരെ ചെറിയ കാര്യങ്ങളാണ്.
ബഹിരാകാശത്തെത്തുന്ന 634-ാമത്തെ സഞ്ചാരിയാണ് ഞാന്‍. ഇവിടെ ഒരു കൊച്ചുകുട്ടിയെ പോലെയാണ്. നടക്കാനും ഭക്ഷണം കഴിക്കാനും പരിശീലിക്കുന്നു. ഗുരുത്വാകര്‍ഷണമില്ലാത്ത സ്ഥലത്തു ജീവിക്കാനാണ് ഇപ്പോള്‍ പഠിക്കുന്നത്. ആദ്യ ചുവടുവയ്പുകളിലെ പിഴവുകള്‍ ആസ്വദിക്കുന്നുണ്ട്, ശുഭാംശു തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: