തിരുവനന്തപുരം:കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം റിലീസ് ചെയ്യുന്നത് മാറ്റി. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഇത്.
സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്.കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചെന്ന സൂചനയാണുളളത്.
ഈ മാസം 27 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.
പ്രവീണ്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ ‘ജെഎസ്കെ- ജാനകി vs െസ്റ്റേറ്റ് ഓഫ് കേരള’ ജൂണ്‍ 27ന് ആഗോള റിലീസായിരിക്കുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: