കോഴിക്കോട് : കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം നടന്നത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു.
മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: