കോട്ടയം: മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെണ്മക്കളെയും കണ്ടെത്തി. എറണാകുളത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മക്കളുമായി വീട് വിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വത്ത് വീതം വെച്ച വകയില്‍ 50 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നല്‍കാനുണ്ടെന്ന് യുവതി പറഞ്ഞു.
അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനെയും 2 മക്കളെയുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. ഐസി സാജന്റെ ഭര്‍ത്താവ് നേരത്തേ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: