കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനു നേരെ നടത്തിയ വീരോചിതമായ ആക്രമണം നിറുത്തിയത് അമേരിക്കയാണെന്ന വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീണ്ടും. ‘ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായി യുദ്ധം നിറുത്തിയെന്ന പ്രഖ്യാപനം നടത്തിയത് നമ്മുടെ പ്രധാനമന്ത്രിയോ സൈനിക മേധാവിയോ ആയിരുന്നില്ല. മറ്റൊരു രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു’വെന്ന് ജയ്ഹിന്ദ് സഭ ഉദ്ഘാടനം ചെയ്തു കൊണ്ട് സതീശന്‍ പറഞ്ഞു. സൈനികരെ ആദരിക്കാനാണ് സമ്മേളനം നടത്തിയതെങ്കിലും സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയത്. ലോകം മുഴുവന്‍ ആദരിച്ച വിദേശനയം നമുക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ മറ്റൊരു രാജ്യമാണ് ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെ’ന്നും അദ്‌ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെ പോലും വിറപ്പിച്ച ഒരു പ്രധാനമന്ത്രി ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നുവെന്ന ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള കെട്ടുകഥ സതീശന്‍ ഈ സമ്മേളനത്തിലും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: