ന്യൂഡൽഹി : ഓപ്പറേഷൻ പുഷ്-ബാക്ക്’ പ്രകാരം 742 ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കി അയച്ച് സുരക്ഷാസേന . ബംഗ്ലാദേശിലെ സിൽഹെറ്റ്, മെഹർപൂർ, മൗൽവിബസാർ എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച ഇവരെ ബലം പ്രയോഗിച്ചും, വിരട്ടിയും മടക്കി അയക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ മെഹർപൂരിൽ അതിർത്തിയിലെത്തിയ 19 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാസേന മടക്കി അയച്ചിരുന്നു . തുടർന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ സിൽഹെറ്റ് (32), മൗൽവിബസാർ (121) എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ 153 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അവരെയും ബിഎസ്എഫ് വിരട്ടിയോടിച്ചു.
‘ ശനിയാഴ്ച കനൈഘട്ട് അതിർത്തിയിലൂടെയുള്ള കടന്നുകയറ്റത്തിനുശേഷം, അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിച്ചു. എങ്കിലും, പുലർച്ചെ 2:00 നും രാവിലെ 8:30 നും ഇടയിൽ അതിർത്തിയിലെ അഞ്ച് പോയിന്റുകളിലൂടെ 153 പേർ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ചു . ഇവരെയെല്ലാം അതിർത്തിയിൽ വച്ച് തന്നെ മടക്കി അയച്ചു ‘ ബിഎസ്എഫ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ 11 ജില്ലകളിലായി അതിർത്തികളിലൂടെ 664 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേയ്ക്ക് വരാൻ ശ്രമിച്ചിരുന്നതായും ബിഎസ്എഫ് വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ എത്തുന്ന നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് നടപടികൾ പൂർത്തിയാക്കിയാണ് മടക്കി അയച്ചിരുന്നത് . അതിനു ഏറെ കാലത്തെ താമസവും ഉണ്ടാകും . അത് ഒഴിവാക്കാനാണ് അതിർത്തിയിൽ വച്ച് തന്നെ ഇവരെ മടക്കി അയക്കുന്നത് .
അതേസമയം, അനധികൃത ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും രേഖകൾ പരിശോധിക്കുന്നതിന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട് . അതിനുശേഷം അവരെ നാടുകടത്തും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: