ഭോപ്പാൽ : ഭിലായ് സ്റ്റീൽ പ്ലാന്റിൽ ജോലി ചെയ്യുന്നവരിൽ 2,500 പേർ ബംഗ്ലാദേശികൾ ആണെന്ന് റിപ്പോർട്ട് . ഏകദേശം 1,500 പേരുടെ പൗരത്വത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്ലാന്റിൽ ഏകദേശം 28,000 കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നു. മുൻകൂട്ടി തയ്യാറാക്കിയ രഹസ്യ പട്ടികയിൽ, സംശയിക്കപ്പെടുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ പലരുടെയും കൈവശം മഹാരാഷ്‌ട്രയിൽ നിന്ന് നൽകിയ ആധാർ കാർഡുകളും റേഷൻ കാർഡുകളും ഉള്ളതായി കണ്ടെത്തി. പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവ പരിശോധിച്ചുവരികയാണ്. കേസിൽ ചില കരാറുകാരുടെ പങ്കും അന്വേഷണത്തിലാണ്. യാതൊരു അന്വേഷണവുമില്ലാതെയാണ് പല കരാറുകാരും ഈ തൊഴിലാളികളെ നിയമിക്കുന്നതെന്ന് ആരോപണമുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു തൊഴിലാളിയെയും ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.പ്ലാന്റിലെ കരാർ തൊഴിലാളികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. സംശയാസ്പദമായി കാണപ്പെടുന്ന തൊഴിലാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ബംഗ്ലാദേശികളാണെന്ന് വ്യക്തമായാൽ 2500 പേരെയും നാടുകടത്തുമെന്നാണ് സൂചന .
പ്രതികരിക്കാൻ ഇവിടെ എഴുതുക: