മുംബൈ : മഹാരാഷ്‌ട്രയിലെ രത്ലം ജില്ലയിലെ ജാവ്ര പട്ടണത്തിൽ ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ
ഒരു മുസ്ലീം യുവാവ് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ. ഹിന്ദു ജാഗരൺ മഞ്ച് നേതാവായ
സൂരജ് മഹാവാറിനെയാണ് ഒരു മുസ്ലീം യുവാവ് ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ ജാവ്ര സിറ്റി പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. കുറ്റാരോപിതനായ അസിം ഖുറേഷിയുടെ വീടിന് നേരെ ബുൾഡോസർ ഓടിച്ചു കയറ്റണമെന്ന് പ്രതിഷേധക്കാർ ഭരണകൂടത്തോട് വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാവ്രയിലെ മുഗൾപുര പ്രദേശത്താണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഹിന്ദു ജാഗരൺ മഞ്ച് നേതാവ് സൂരജ് മഹാവർ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ പ്രതി അസിം ഖുറേഷി തിലകം ചാർത്തുന്നതിനെ എതിർക്കുകയും അടിക്കുകയും വെടിവയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ മുഖത്ത് അടിക്കുകയും ചെയ്തു. സംഭവം മുഴുവൻ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ജാവ്രയിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിയായ അസിം, അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ജാവ്ര സിഎസ്പി ദുർഗേഷ് അർമോ പറഞ്ഞു. സമാധാനം നിലനിർത്താൻ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: