Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

ഇടത് ഭീകരന്‍ നമ്പാല കേശവ്റാവു എന്ന ബസവരാജുവിനെ വധിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിലെ നാഴികക്കല്ലാണ്. ബസവരാജിന്റെ ഉന്മൂലനം മാവോയിസ്റ്റ് ശ്രേണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഒരുപക്ഷേ മാവോയിസ്റ്റുകളുടെ അവസാനത്തിന്റെ തുടക്കമായേക്കാമിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രത്യേക ലേഖിക by പ്രത്യേക ലേഖിക
May 24, 2025, 03:10 pm IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

പതിറ്റാണ്ടുകള്‍ക്കിടെ മാവോയിസ്റ്റുകള്‍ക്കെതിരായി ഭാരതം നടത്തിയ ഏറ്റവും വിജയകരമായ നടപടിയാണ് കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലുണ്ടായത്. മെയ് 21ന് നാരായണ്‍പൂരിനും ബിജാപൂരിനും ഇടയിലുള്ള മാവോയിസ്റ്റ് ശക്തികേന്ദ്രമായ മാഡിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ കാഗറിന്റെ ഭാഗമായി നടന്ന ദൗത്യത്തില്‍ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇടത് ഭീകരന്‍ നമ്പാല കേശവ്റാവു എന്ന ബസവരാജുവിനെ വധിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിലെ നാഴികക്കല്ലാണ്. ബസവരാജിന്റെ ഉന്മൂലനം മാവോയിസ്റ്റ് ശ്രേണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഒരുപക്ഷേ മാവോയിസ്റ്റുകളുടെ അവസാനത്തിന്റെ തുടക്കമായേക്കാമിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ആരാണ് ബസവരാജു

തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ട ഇടത് ഭീകരന്‍. നിരോധിത ഇടത് ഭീകരസംഘടന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ഏറ്റവും ഉന്നതനായ നേതാവ്, ജനറല്‍ സെക്രട്ടറി. ക്രൂരമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആക്രമണാത്മക കമാന്‍ഡറെന്നും മാവോയിസ്റ്റുള്‍ക്കിടയില്‍ ഈ അറുപത്തൊമ്പതുകാരന്‍ അറിയപ്പെട്ടു.

1955 ജൂലൈ 10ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജിയാനപേട്ടയില്‍ സാധാരണ കുടുംബത്തില്‍ ജനനം. വാറങ്കലിലെ റീജണല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടി. 1970കളില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ സജീവമായി. 1980ല്‍ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായി. പിന്നീട് പീപ്പിള്‍സ് വാറിന്റെ ഭാഗമായി. തുടര്‍ന്ന് ഇടത് ഭീകര സംഘടനയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ അവാം ഇ ജങ്ങിന്റെ എഡിറ്റോറിയല്‍ ബോ
ര്‍ഡിലും പ്രവര്‍ത്തിച്ചു.

മവോയിസ്റ്റ് സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നതിന് മുമ്പ് അവരുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു ബസവരാജു. ജനറല്‍ സെക്രട്ടറിയായിരുന്ന മുപ്പല്ല ലക്ഷ്മണ്‍ റാവു എന്ന ഗണപതിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് 2017ല്‍ ബസവരാജു പദവിയേറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2018 ലാണ് ഇത് സ്ഥിരീകരിച്ചുള്ള വാര്‍ത്തകള്‍ വന്നത്. 14 വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ക്കിടയിലുണ്ടായ ആദ്യ നേതൃമാറ്റമായിരുന്നു അത്.

മാവോയിസ്റ്റുകള്‍ക്കായി രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബസവരാജുവാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സൈന്യത്തിനെതിരായ എല്ലാ ആക്രമണങ്ങളുടെയും ഉത്തരവാദി. 2013ല്‍ ഝാര്‍ഖണ്ഡിലെ ലത്തേഹാറിലുണ്ടായ ആക്രമണത്തിന് പിന്നിലും ബസവരാജുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള മാവോയിസ്റ്റ് വിരുദ്ധ ദൗത്യം ബസവരാജിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകളെ ദുര്‍ബലരാക്കി. സൈന്യം നൂറുകണക്കിന് എല്‍ഡബ്ല്യുഇ കേഡര്‍മാരെയും നേതാക്കളെയും കൊലപ്പെടുത്തുക മാത്രമല്ല മാവോയിസ്റ്റ് കേന്ദ്ര മേഖലകളിലേക്ക് ആഴത്തില്‍ മുന്നേറുകയും ചെയ്തു.

ബസവരാജിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങള്‍

2018 സുക്മ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണം: 2018 മാര്‍ച്ച് 13ന് ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ആക്രമണം. അന്നത്തെ ഐഇഡി ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ വീരമൃത്യു വരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് രണ്ടിന് ബിജാപൂര്‍ വനമേഖലയില്‍ സൈന്യം മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രത്യാക്രമണമായിരുന്നു അത്. 10 മാവോയിസ്റ്റുകളെയാണ് സൈന്യം അന്ന് വധിച്ചത്.

ഗഡ്ചിരോലി കുഴിബോംബ് സ്‌ഫോടനം, 2019: മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍. 25 വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ മാവോയിസ്റ്റുകള്‍ പോലീസ് വാഹനത്തെ ലക്ഷ്യമിട്ട് കുഴിബോംബ് ആക്രമണം നടത്തി. മെയ് ഒന്നിന് നടന്ന സംഭവത്തില്‍ 15 പോലീസുകാര്‍ കൊല്ലപ്പെട്ടു.
സുക്മ-ബിജാപൂര്‍ ആക്രമണം, 2021: മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ ഒളിഞ്ഞിരുന്ന് നടത്തിയ ആക്രമണം. ഏപ്രില്‍ മൂന്നിന് ജാഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുക്മ-ബിജാപൂര്‍ അതിര്‍ത്തിയിലായിരുന്നു ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു. 20 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.

ദന്തേവാഡ ഐഇഡി സ്‌ഫോടനം, 2023:മാവോയിസ്റ്റ് വിരുദ്ധ ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ഐഇഡി ആക്രമണം. പത്ത് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു.
ബിജാപൂര്‍ ഐഇഡി ആക്രമണം, 2025: മാവോയിസ്റ്റ് വിരുദ്ധ ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ഐഇഡി ആക്രമണം. എട്ട് ഡിആര്‍ജി ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്.

2024ല്‍ കാങ്കറിലും അബുജ്മദിലും സൈന്യം നടത്തിയ മാവോയിസ്റ്റ് വേട്ട ബസവരാജുവിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടിയായി. കാങ്കറിലെ ദൗത്യത്തില്‍ 29 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്. അബുജ്മദില്‍ 38 മാവോയിസ്റ്റുകളെയും സൈന്യം ഇല്ലായ്മ ചെയ്തു.

Tags: indiaattackMaoist hunt
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

India

ഇന്ത്യയിൽ അതിക്രമിച്ചു കയറാനെത്തി ; പാകിസ്ഥാൻ പൗരനെ വെടിവച്ച് കൊന്ന് ബിഎസ് എഫ്

World

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

India

‘ഞങ്ങൾ പട്ടിണി കിടന്ന് മരിക്കും, ഇതൊരു വാട്ടർ ബോംബാണ്’ ; ഇന്ത്യയുടെ നീക്കത്തെ പറ്റി പാകിസ്ഥാൻ എംപി സയ്യിദ് അലി സഫർ

India

ഒരാഴ്ചയ്‌ക്കിടെ ഡൽഹിയിൽ കണ്ടെത്തിയത് 831 ബംഗ്ലാദേശി പൗരന്മാരെ ; 121 പേർ അനധികൃതമായി എത്തിയവർ ; നാടുകടത്തൽ നടപടികൾ ഉടൻ

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലപാതകം: 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കനത്ത മഴ: താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം, അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ സഹ് ദേവ് സിംങ്ങ് ഗോഹ്ലിയെ പിടികൂടി ഭീകരവാദ വിരുദ്ധ സേന; വ്യോമസേന, ബിഎസ്എഫ് രഹസ്യം ചോര്‍ത്തി

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ: കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

സഹായത്തിന് സൈന്യവും സജ്ജം, ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി

ഇന്ത്യ മാറി…ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ചൈനയെപ്പോലെ ഇന്ത്യയിലും ചീപ്പ്…. യുഎസില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ പത്തിരട്ടി ചെലവ് കൂടും

ഉത്തര കേരളത്തില്‍ ശക്തമായ മഴ, ഒരു മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies