ചെന്നൈ: ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി . അത് ഭരണഘടനയോടുള്ള വഞ്ചനയാണെന്നും കോടതി വിലയിരുത്തി. കന്യാകുമാരി ജില്ലയില്‍ പട്ടികജാതി സംവരണ സീറ്റില്‍ പഞ്ചായത്ത് അധ്യക്ഷയായ ബി അമൃത റാണി എന്ന സ്ത്രീയെ അയോഗ്യയാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു പട്ടികജാതി വിഭാഗത്തില്‍ ജനിച്ച അമൃത റാണി പിന്നോക്കവിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യനിയെ ക്രിസ്ത്യന്‍ നിയമപ്രകാരം വിവാഹം കഴിച്ചത് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിസ്ത്യന്‍ നിയമപ്രകാരം വിവാഹം കഴിക്കുന്നവരെ ക്രിസ്ത്യാനികളായാണ് കണക്കാക്കേണ്ടത്. തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വ്യവസ്ഥ നിയമപ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതങ്ങള്‍ പിന്തുടരുന്നവരെ പട്ടിക ജാതിക്കാരായി കണക്കാക്കാനുമാവില്ല.
മാമോദീസ സ്വീകരിക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ലെന്ന അമൃത റാണി വാദം ഹൈക്കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: