മലപ്പുറം : കാളികാവ് കരുവാരകുണ്ടില്‍ കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിച്ചു. വനം വകുപ്പ് നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കടുവാ സാന്നിധ്യമുള്ള മേഖലയില്‍ വനം വകുപ്പിന്റെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കും. സ്ഥിരം സംഘത്തെ കരുവാരകുണ്ട് മേഖലയില്‍ നിയോഗിക്കും.ഷിഫ്റ്റ് അടിസ്ഥാനത്തില്‍ യൂണിറ്റുകളെ നിയോഗിക്കും തുടങ്ങിയ ഉറപ്പുകളും വനം വകുപ്പ് നല്‍കി.
കേരള എസ്റ്റേറ്റില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഇന്ന് കടുവയെ കണ്ടത്. തെരച്ചിലില്‍ കടുവയെ നേരില്‍ കണ്ടിട്ട് പോലും വെടിവെക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതില്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്. പിന്നീട് വനം വകുപ്പ് നടത്തിയ ചര്‍ച്ചയില്‍ കരുവാരകുണ്ടില്‍ കൂടി വനം വകുപ്പ് ക്യാമ്പ് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ കാളികാവ് മേഖലയില്‍ മാത്രമായിരുന്നു കടുവാ സാന്നിധ്യം ഉണ്ടായിരുന്നത് .പിന്നീട് കരുവാരകുണ്ടിലും കടുവയുണ്ടെന്ന് സ്ഥിരീകരിച്ചു. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിന് സമീപം നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
ഇന്നലെ കടുവയെ കണ്ട മദാരിക്കുണ്ട് ഭാഗത്ത് ഇന്നും കടുവാ സാന്നിധ്യം ഉണ്ടായിരുന്നു. ഡോ അരുണ്‍ സക്കറിയ ഉള്‍പ്പെടുന്ന സംഘം കടുവയെ ലൊക്കേറ്റ് ചെയ്‌തെങ്കിലും മയക്കുവെടി വെക്കാനായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: