പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ രണ്ട് വരെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി)യില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂണ്‍ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 12നുള്ളില്‍ ഇ മെയിലില്‍ സ്ഥിരീകരണം നല്‍കണം. ജൂണ്‍ 16 മുതല്‍ 18 വരെ ആദ്യ ഘട്ട പ്രവേശനം നടക്കും. ജൂലൈ രണ്ട് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.
പ്രോഗ്രാമുകള്‍:
എം.എ. എക്കണോമിക്സ്, എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി, എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. മലയാളം, എം.എ. കന്നഡ, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു., എം.എഡ്., എം.എസ്.സി. സുവോളജി, എം.എസ്.സി. ബയോകെമിസ്ട്രി, എം.എസ്.സി. കെമിസ്ട്രി, എം.എസ്.സി. കമ്പയൂട്ടര്‍ സയന്‍സ്, എം.എസ്.സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, എം.എസ്.സി. ജീനോമിക് സയന്‍സ്, എം.എസ്.സി. ജിയോളജി, എം.എസ്.സി. മാത്തമാറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. യോഗ തെറാപ്പി, എല്‍.എല്‍.എം., മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ബി.എ. – ജനറല്‍ മാനേജ്മെന്റ്, എം.ബി.എ. – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്, എം.കോം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: