ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും ശ്രീഗനറിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് യാത്രക്കാര്‍ക്കിടയില്‍ വലിയ ഭീതി ജനിപ്പിച്ചു. ഭീകരാക്രമണമാണെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാര്‍ നിയന്ത്രണം വിട്ട് ഉച്ചത്തില്‍ നിലവിളിച്ചു. അന്തരീക്ഷത്തിലെ കാലാവസ്ഥയിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്നറിയുന്നു. ആലിപ്പഴം വീഴ്ചയോടൊപ്പം കനത്ത കാറ്റും കൂടി വന്നതാണ് പൈലറ്റിന് വിമാനനിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്.
കൂട്ടക്കരച്ചിലിനിടെ വിമാനത്തെ രക്ഷിക്കാന്‍ പൈലറ്റ്‍ നടത്തിയ ശ്രമം വിജയിച്ചെങ്കിലും ശ്രീനഗറില്‍ ഇറക്കുന്നതിനിടയില്‍ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു. പക്ഷെ ആളപായമില്ല.
പഹല്‍ ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ വല്ലാതെ ഭയന്നുപോയത്. പലരും ഇത് ഭീകരാക്രമണമാണെന്ന് ഭയന്നാണ് നിലവിളിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: