ശ്രീനഗർ : പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്ന മസ്ജിദ് നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം . ജമ്മു കശ്മീരിലെ ഇബ്കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്നത് .
ഷെല്ലാക്രമണത്തിൽ പള്ളിയുടെ മേൽക്കൂരയ്‌ക്ക് കേടുപാടുകൾ സംഭവിച്ചു. സോളാർ പാനൽ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രാർത്ഥനാ സ്ഥലത്തെ നിസ്ക്കാര പായകൾ അടക്കം കത്തി നശിച്ചു. പള്ളിക്കുണ്ടായ കേടുപാടുകൾ വിശ്വാസി സമൂഹത്തെ ഏറെ വിഷമിപ്പിച്ചു.
പ്രാർത്ഥനകൾ നടത്തുന്നതിലും മതപരമായ ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇത് കണ്ടതോടെയാണ് ഇന്ത്യൻ സൈന്യം സഹായത്തിനായി മുന്നോട്ടുവന്നത്. സൈന്യം മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ വീണ്ടും സ്ഥാപിച്ചു, ആക്രമണത്തിൽ നശിച്ച നിസ്ക്കാര പായകൾ മാറ്റി പുതിയവ സ്ഥാപിച്ചു.അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായം. സൈന്യത്തിന്റെ സഹായത്തിന് നന്ദി പറഞ്ഞ് ഇസ്ലാം വിശ്വാസികൾ ഒന്നടങ്കം രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: